പൊതുമേഖലാ സ്ഥാപനമായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡില്‍ ഫീല്‍ഡ് അസിസ്റ്റന്റ് ഒഴിവിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു. 65 ഒഴിവുകളുണ്ട്. തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നിവിടങ്ങളിലായാണ് ഒഴിവുകള്‍. മൂന്നുമാസത്തെ കരാര്‍ നിയമനമാണ്.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയിലുള്ള അറിവ് വേണം. സ്വന്തമായി ടു വീലറും ലൈസന്‍സും ഉണ്ടായിരിക്കണം. 18,000 രൂപയാണ് ശമ്പളം. കേരളത്തില്‍ ഏപ്രില്‍ 17-ാം തിയതി എറണാംകുളത്തുവെച്ചാണ് ഇന്റര്‍വ്യൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fact.co.in