അന്താരാഷ്ട്ര പ്രബന്ധരചന മത്സരം

0
798

Goi പീസ്‌ ഫൗണ്ടേഷൻ വർഷം തോറും നടത്തി വരാറുള്ള അന്താരാഷ്ട്ര പ്രബന്ധരചന മത്സരത്തിലേക്കുള്ള രചനകൾ ക്ഷണിക്കുന്നു. ” The Change I Want to Make ” എന്നതാണ് ഈ വർഷത്തെ പ്രബന്ധ വിഷയം. 25 വയസ്സ്‌ വയസ്സ്‌ കവിയാത്തവർക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. 14 വയസ്സ്‌ വരെയുള്ളവർ, 14- 25 വയസ്സ്‌ വരെയുള്ളവർ എന്നിങ്ങനെയുള്ള രണ്ട്‌ വിഭാഗങ്ങളാണുള്ളത്‌. ഒന്നാം സമ്മാനർഹമാവുന്ന മത്സരാർത്ഥിക്ക്‌ 100,000 യെൻ ക്യാഷ്‌ പ്രൈസും കൂടാതെ ടൊക്യോവിൽ നടക്കുന്ന അവാർഡ്‌ വിതരണ ചടങ്ങിൽ പങ്കെടുക്കാനുള്ള യാത്രാ ചിലവും നൽകുന്നതായിരിക്കും. രണ്ടാം സമ്മാനം നേടുന്ന മത്സരാർത്ഥിക്ക്‌ 50,000 യെനും ലഭിക്കുന്നതാണ്. പുറമെ പ്രത്യേക പരാമർശം നേടുന്ന പ്രബന്ധങ്ങൾ, ബെസ്റ്റ്‌ സ്കൂൾ അവാർഡ്‌ തുടങ്ങി മറ്റ്‌ സമ്മാനങ്ങളുമുണ്ടായിരിക്കും.

ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, സ്പാനിഷ്‌/ജർമ്മൻ, ജപ്പാനീസ്‌ തുടങ്ങിയ ഭാഷകളിലുള്ള പ്രബന്ധങ്ങളാണ് സ്വീകരിക്കുക. ഇംഗ്ലീഷിൽ 700 വാക്കിൽ കവിയാത്ത പ്രബന്ധമായിരിക്കണം. ഓൺലൈൻ ആയോ പോസ്റ്റലായോ പ്രബന്ധങ്ങൾ അയക്കാവുന്നതാണ്. ജൂൺ 15 ആണ് പ്രബന്ധങ്ങൾ സ്വീകരിക്കുന്ന അവസാന തിയ്യതി.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ രജിസ്റ്റ്രേഷനും www.goipeace.or.jp സന്ദർശിക്കുക. സംശയനിവാരണത്തിന് essay@goipeace.or.jp ബന്ധപ്പെടാവുന്നതാണ്.

വിശദ വിവരങ്ങള്‍ക്ക് : Essay-Contest-2018E

 

LEAVE A REPLY

Please enter your comment!
Please enter your name here