വള്ളത്തോൾ പ്രബന്ധരചനാ മത്സരം

0
379
vallathol essay athma

ചേന്നര മൗലാന കോളേജിലെ NSS യൂണിറ്റിന്റേയും സാഹിത്യ സമാജത്തിന്റേയും തിരൂർ വള്ളത്തോൾ സ്മാരക കലാ സാംസ്കാരിക കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ അഖില കേരളാടിസ്ഥാനത്തിൽ ‘വള്ളത്തോൾ കവിതകളിലെ നാട്ടുവഴക്കങ്ങൾ’ എന്ന വിഷയത്തിൽ പ്രബന്ധരചന മത്സരം നടത്തുന്നു. ഈ വിഷയത്തിന്റെ വിവിധ തലങ്ങളിൽ നിന്നുകൊണ്ടുള്ള മൗലിക രചനകളാണ് വേണ്ടത്. ഡിഗ്രി, പി.ജി, എം.ഫിൽ, പി.എച്ച് ഡി തുടങ്ങി ഏതു കോഴ്സിനു പഠിക്കുന്നവർക്കും നേരത്തെ യോഗ്യത നേടിയിട്ടുള്ളവർക്കും , ഏതു വിഷയം പഠിക്കുന്നവർക്കും അധ്യാപകർക്കും, ഈ വിഷയത്തിൽ താല്പര്യമുള്ള ഏതൊരാൾക്കും പ്രായഭേദമെന്യേ ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

രചനകളുടെ ഉള്ളടക്കത്തിൽ ഏതു കവിതയാണെന്നും അതിലെ പ്രസക്തവരികളും നിർബന്ധമായും സൂചിപ്പിക്കണം. ഏറ്റവും കൂടുതൽ കവിതകൾ പഠിക്കുകയും വരികൾ സൂചിപ്പിക്കുകയും ചെയ്യുന്നവരിൽ നിന്നാണ് വിജയിയെ കണ്ടെത്തുക. 20 പേജിൽ കുറയാത്ത ടൈപ്പ്‌ ചെയ്ത രചനകൾ ഒക്ടോബർ 10 നു മുമ്പായി മൗലാന കോളേജ്, ചേന്നര, പി.ഒ. തിരുർ , മലപ്പുറം, പിൻകോഡ് 676561 എന്ന വിലാസത്തിലോ , moulanacollege13@gmail.com എന്ന ഇ മെയിലിലോ അയച്ചു തരണം.
അയക്കുന്നയാളിന്റെ മേൽവിലാസവും മൊബൈൽ നമ്പറും ലേഖനത്തിനു താഴെ സൂചിപ്പിക്കണം. ഗവേഷകരും മറ്റു വിദ്യാർത്ഥികളും അവർ പഠിക്കുന്ന സ്ഥാപനം നൽകിയിട്ടുള്ള സീലോടു കൂടിയ തിരിച്ചറിയൽ കാർഡിന്റെ കോപ്പി ലേഖനത്തോടൊപ്പം അയക്കണം. കവിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തുന്ന ദേശീയ സെമിനാറിൽ, ഒക്ടോബർ 15 ന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന വിജയികൾക്ക് സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും നൽകുന്നതാണ്. മത്സരത്തിൽ പങ്കെടുത്തവരുടെ രചനകൾ പരിശോധിച്ച് പ്രസിദ്ധീകരണ യോഗ്യതയുള്ളവയെ ചേർത്ത് കോളേജ് ഉടൻ പുറത്തിറക്കുന്ന പുസ്തകത്തിൽ ഉൾകൊള്ളിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 9446237171


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് സാഹിത്യ – സാംസ്‌കാരിക രംഗത്തെ വാർത്തകൾ അയക്കാം : (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here