പുകയിലയും മദ്യവും ഇന്നത്തെ ജീവിത ശൈലിയും ആണ് ക്യാൻസറിന്റെ പ്രധാന കാരണമെന്നും സ്വന്തം മക്കളെ എൻട്രൻസ് കോച്ചിംഗ് സെന്ററുകളിലേക്ക് അയക്കുന്നതിനു പകരം കൃത്യമായ ഒരു വ്യായാമ ശീലം അവരിൽ വളർത്തിക്കൊണ്ടു വരേണ്ടതുണ്ട് എന്നും ഡോ.ഗംഗാധരൻ അഭിപ്രായപ്പെട്ടു
കെ. എൽ. എഫിൻ്റെ ഭാഗമായി നടന്ന ‘കാൻസർ: പുതിയ പരിചരണവും ജനിതക വെളിപ്പെടുത്തലും’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തെ കൂടാതെ ഇന്ത്യൻ സിനിമ നടിയും പിന്നണി ഗായികയും കാൻസർ എന്ന മാരക രോഗത്തെ ശുഭാപ്തിവിശ്വാസത്തോടെ തരണം ചെയ്യുകയും ചെയ്ത മമ്ത മോഹൻദാസ് ,ഡോ. എം വി പിള്ളൈ, ഡോ. നാരായണൻ കുട്ടി വാര്യർ എന്നിവരാണ് വിഷയം കൈകാര്യം ചെയ്തത്.
പുകവലി, അത് ഉപയോഗിക്കുന്നവന് മാത്രമല്ല, ആ പുക ശ്വാസിക്കുന്നവനും അപകടമാണ്. വായുമാലിനീകരണത്തിന്റെ വലിയൊരു പങ്ക് പുകയിലയാണ്. അസുഖത്തെ കുറിച്ചുള്ള പൂർണമായ അറിവ് ആരോഗ്യമേഖലയുടെ വളർച്ചയുമാണ്. കൂടാതെ , 2030-തോട് കൂടി കാൻസറിനെ പൂർണ പരാജയത്തിലേക്ക് കൊണ്ട് പോവാൻ സാധിക്കുമെന്ന വിശ്വാസമുണ്ടെന്ന് ഡോ. വാരിയർ അഭിപ്രായപ്പെട്ടു.
അർബുദരോഗത്തെ അതിജീവിച്ച ഒരു വ്യക്തി എന്ന നിലയ്ക്ക് , മംമ്ത തന്റെ ജീവിതത്തിൽ വളരെ അധികം ശുഭാപ്തി വിശ്വാസവും പ്രചോദനവും പ്രകടിപ്പിച്ചു. ആരോഗ്യമേഖലയുടെ ഭാവി വളരെയധികം മികച്ചതാണെന്നും, ഇതുപോലെ ഒരു സാഹചര്യത്തിൽ നാം നമ്മോട് തന്നെ അടുക്കുകയും, നമ്മുടെ ശരീരത്തെ ബഹുമാനിക്കാൻ പഠിപ്പിക്കുകയും ചെയ്യുമെന്ന് മംമ്ത സന്തോഷപൂർവം രേഖപ്പെടുത്തി ഇമ്മ്യൂണൽതെറാപ്പിയിൽ വന്ന പുരോഗതി അസുഖത്തെ പൂർണമായി മനസിലാക്കാൻ നമ്മെ പ്രാപ്തരാക്കുന്നുണ്ട് എന്ന് എം വി പിള്ളൈ പ്രതിപാദിച്ചു.
ഫ്യുചർ മെഡിസിൻ സ്ഥാപകനായ സി എച്ച് ഉണ്ണികൃഷ്ണൻ അധ്യക്ഷ സ്ഥാനം വഹിച്ചു.