HomeNEWS" തത് ത്വം അസി " നൃത്ത സംഗീത ആൽബം റിലീസ്

” തത് ത്വം അസി ” നൃത്ത സംഗീത ആൽബം റിലീസ്

Published on

spot_img

ദുർഗ്ഗ പ്രോഡക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന “തത് ത്വം അസി” എന്ന നൃത്ത സംഗീത ആൽബം പ്രശസ്ത ചലച്ചിത്ര താരം മാലാ പാർവ്വതിയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസായി.
കർണ്ണാടക സംഗീത ത്രിമുർത്തികളിൽ പ്രധാനിയായ ശ്രീ മുദ്ദുസ്വാമി ദിക്ഷിതർ രചിച്ച കുമുദക്രിയ രാഗത്തിലെ “അർദ്ധനാരീശ്വരം ആരാധയാമി… ” എന്ന കൃതിയാണ് ഈ ആൽബത്തിന്റെ ആധാരം.
“ശിവനും പാർവ്വതിയും കൂടിച്ചേരുമ്പോൾ അത്‌ അജയ്യശക്തിയായി മാറുന്നു” എന്ന ഹൈന്ദവ സങ്കല്പത്തെ ആധാരപ്പെടുത്തി, ‘ട്രാൻസ്ജെൻഡേഴ്സ്’ എന്ന മഹത്വപൂർണ്ണമായ ആശയം ‘തത് ത്വം അസി’യിലൂടെ അവതരിപ്പിക്കുന്നു.
പാലക്കാട്‌ ചെമ്പൈ മെമ്മോറിയൽ ഗവണ്മെന്റ് മ്യൂസിക് കോളേജിലെ മൃദംഗവിഭാഗം അദ്ധ്യാപകനായ ഡോക്ടർ അനീഷ്‌കൃഷ്ണ കുട്ടംപേരൂരിന്റെ ആശയത്തിന് ശ്രീ അഭിരാം രമേശ്‌ സംവിധാനം നിർവ്വഹിക്കുന്നു.

Dance music album

തിരുവനന്തപുരം ‘മിഥിലാലയ’ നൃത്തവിദ്യാലയത്തിലെ അദ്ധ്യാപികയായ, പ്രശസ്ത നർത്തകി വി മൈഥിലി ടീച്ചറാണ് കൊറിയോഗ്രാഫി. പ്രശസ്ത ചലച്ചിത്ര താരം ദേവകി രാജേന്ദ്രൻ, വിധുൻ കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ആൽബത്തിൽ, തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ് കോളേജിലെ സംഗീതവിഭാഗം അദ്ധ്യാപിക വിനീത ഗാനം ആലപിക്കുന്നു.മ്യൂസിക് പ്രോഗ്രാമിംങ്-ആനന്ദ് ആർ ജയറാം,
ഛായാഗ്രഹണം-ജോസഫ് രാജു തടത്തിൽ.
ആൽബത്തിന്റ എച്ച്ഡി ക്വാളിറ്റിയിൽ ഫുൾ വീഡിയോ വിനീതയുടെ യൂട്യൂബ് പേജിൽ ലഭ്യമാണ്. വാർത്ത പ്രചരണം-എ എസ് ദിനേശ്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Manimekhala

Click here for more details 

Latest articles

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ...

More like this