തേജ്വസിനി മലയിലെ അറിവ്‌ പൂക്കുന്ന വിശ്വകലാലയം

0
404
റൂഹ്

കേരളത്തിന്റെ വടക്കേയറ്റത്ത്‌ അധികാര കേന്ദ്രങ്ങളാൽ നിരന്തരം അവഗണിക്കപ്പെട്ടൊരു നാട്ടിൽ ഒമ്പത്‌ വർഷങ്ങൾക്ക്‌ മുമ്പാണ് ഒരു വിശ്വകലാലയം പിറന്ന് വീഴുന്നത്‌. സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളുടെ ഉന്നമനത്തിന് വേണ്ടി അന്നത്തെ കേന്ദ്രസർക്കാർ കൊണ്ട്‌ വന്ന പാർലമന്റ്‌ ആക്റ്റ്‌ പ്രകാരം കേരളത്തിലടക്കം പതിനാറിടത്ത്‌ കേന്ദ്ര സർവ്വകലാശകൾ സ്ഥാപിതമായത്‌ ആ വർഷമായിരുന്നു.


കാസർകോട്‌ വിദ്യാനഗറിലെ താൽക്കാലിക കെട്ടിടത്തിൽ 2009 ൽ പ്രയാണമാരംഭിച്ച സി.യു.കെ അഥവാ കേരള കേന്ദ്ര സർവ്വകലാശാല പലയിടത്തായി ചിതറിക്കിടന്ന് അസൗകര്യങ്ങളുടെയും അവഗണനകളുടെയും വർഷങ്ങൾ താണ്ടി ഇന്ന് തേജ്വസിനി ഹിൽസിൽ രാജ്യത്തിന് മുന്നിൽ തലയുയർത്തി നിൽക്കുകയാണ്. ജില്ലയിലെ വിദ്യാനഗറിലും കൂണിക്കുന്നിലും പടന്നക്കാടുമായി ചിതറിക്കിടന്ന താൽക്കാലിക കെട്ടിടങ്ങളിൽ നിന്ന് പെരിയ തേജ്വസിനി ഹിൽസിൽ സർവ്വകലാശാലയുടെ സ്വന്തം ആസ്ഥാനകെട്ടിട സമുച്ചയങ്ങളിലേക്ക്‌ മാറിയിരിക്കുന്നു. കേരള സർക്കാർ കൈമാറിയ 320 ഏക്കറിൽ 224 കോടി ചിലവിൽ നിർമ്മിച്ച എട്ടോളം അക്കാദമിക്‌ സമുച്ചയങ്ങളുടെയും മറ്റ്‌ അനുബന്ധ കെട്ടിടങ്ങളും കഴിഞ്ഞ ദിവസമാണ് ഉപരാരാഷ്ട്രപതി നാടിന് സമർപ്പിച്ചത്‌.


അന്താരാഷ്ട്ര അക്കാദമിക്ക്‌ നിലവാരമുള്ള സർവ്വകലാശാലയെന്ന നിലയിൽ സി.യു.കെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും മലയാളി വിദ്യാർത്ഥികൾക്കും കുതിച്ചുയരാൻ  അപാരമായ സാധ്യതകളും അവസരങ്ങളുമാണ് നൽകുന്നത്‌. അത്യാധുനിക സൗകര്യത്തോടെയുള്ള അക്കാദമിക്‌ സമുച്ചയങ്ങളും നൂതനവും ശാസ്ത്രീയവുമായ  ലാബുകളും അന്തര്‍ ദേശീയ നിലവാരമുള്ള  നിലവാരമുള്ള  ലൈബ്രറിയും വിവിധ സ്ട്രീമുകളിൽ ആകര്‍ഷണീയമായ കോഴ്സുകളും, പ്രഗൽഭരായ പ്രൊഫസർമാരുടെ സേവനവും ഉപയോഗപ്പെടുത്താനാവുന്നതോടൊപ്പം രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള മിടുക്കരായ വിദ്യാർത്ഥികളും  വിദേശ വിദ്യാർത്ഥികളുമടങ്ങുന്ന മിടുക്കരായ സഹപാഠികൾക്കൊപ്പം സ്വന്തം നാട്ടിൽ പഠിക്കാനുള്ള അവസരവും ലഭിക്കുന്നു.
ബിരുദ വിഭാഗത്തില്‍ BA ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്ന കോഴ്‌സും പി.ജി വിഭാഗത്തില്‍ MA എക്കണോമിക്‌സ്, ഇംഗ്ലീഷ് & കംപാരറ്റീവ് ലിറ്ററേച്ചര്‍, ഹിന്ദി & കംപാരറ്റീവ് ലിറ്ററേച്ചര്‍, ലിംഗ്വിസ്റ്റിക് & ലാംഗ്വേജ് ടെക്‌നോളജി, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് & പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ & പോളിസി സ്റ്റഡീസ്, MSc വിഭാഗത്തില്‍ ആനിമല്‍ സയന്‍സ്, ബയോ കെമിസ്ട്രി & മോളിക്കുലര്‍ ബയോളജി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിനോമിക് സയന്‍സ്, ജിയോളജി, മാത്തമാറ്റിക്‌സ്, പ്ലാന്റ് സയന്‍സ്, ഫിസിക്‌സ്, യോഗാതെറാപ്പി തുടങ്ങിയ കോഴ്‌സുകളും കൂടാതെ മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, MSW, LLM, MEd (സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്) എന്നീ കോഴ്‌സുകളും നിലവിലുണ്ട്. ജനിതക സംബന്ധമായി പഠിപ്പിക്കുന്ന MSc. ജിനോമിക് സയന്‍സ്, ഭാഷയുടെ ഉത്ഭവവും ഉച്ചാരണവും വിഷയമായുള്ള MA ലിങ്ഗ്വിസ്റ്റിക്‌സ്, ജൈവരസതന്ത്രത്തിന് MSc ബയോ കെമിസ്ട്രി & മോളിക്യുലര്‍ ബയോളജി, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് എന്നിവ സർവ്വകലാശാലയിലെ എടുത്തു പറയേണ്ട കോഴ്സുകളാണ്.

ആര്‍ട്‌സ് വിഷയങ്ങളില്‍ പി.ജി കോഴ്സുകൾക്ക്‌ 40ഉം സയന്‍സ് വിഷയങ്ങളില്‍ 30ഉം ഏക UG കോഴ്‌സായ ബി.എ ഇന്റര്‍നാഷണല്‍ റിലേഷന്‍സിന് 50 സീറ്റുകളുമുണ്ട്. സയന്‍സ് വിഷയങ്ങള്‍ക്ക് 55% മാര്‍ക്കോടെയുള്ള ബിരുദവും ആര്‍ട്‌സ് വിഷയങ്ങള്‍ക്ക് 50% മാര്‍ക്കോടെയുള്ള ബിരുദവുമാണ് യോഗ്യത. SC/ ST വിഭാഗങ്ങള്‍ക്ക് അഞ്ച് ശതമാനം മാര്‍ക്ക് ഇളവുണ്ട്. ബിരുദ കോഴ്‌സിന് പ്ലസ്ടു 50% മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഗവേഷണം ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ പി.എച്ച്.ഡി കോഴ്‌സുകളും നിലവിലുണ്ട്. പി.എച്ച്.ഡിക്ക് 55% മാര്‍ക്കോടെയുള്ള മാസ്റ്റര്‍ ബിരുദമാണ് യോഗ്യത. എന്നാല്‍ നെറ്റ്/ജെ.ആര്‍.എഫ് യോഗ്യതയുള്ളവര്‍ക്കാണ് പരിഗണന. നെറ്റ്/ജെ.ആര്‍.എഫ് ഉള്ളവര്‍ പി.എച്ച്.ഡി.ക്ക് എന്‍ട്രന്‍സ് പരീക്ഷ എഴുതേണ്ടതില്ല.  കേന്ദ്രസര്‍വ്വകലാശാല കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (CUCET) വഴിയാണ് പ്രവേശനം ലഭിക്കുക. 10 കേന്ദ്ര സർവ്വകലാശാലകളിലേക്കും ഏകീകൃതമായി നടക്കുന്ന പ്രവേശന പരീക്ഷയാണ് CUCET.

LEAVE A REPLY

Please enter your comment!
Please enter your name here