രാജസ്ഥാൻ കേന്ദ്ര സർവ്വകലാശാലയിൽ പുതുതായി ആരംഭിച്ച കോഴ്സുകൾക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. എം.എസ്.സി സ്പോർട്സ് ബയോകെമിസ്ട്രി, എം.എസ്.സി സ്പോർട്സ് ഫിസിയോളജി, എം.എസ്.സി സ്പോർട്സ് ന്യൂട്രീഷൻ, എം.എസ്.സി സ്പോർട്സ് സൈക്കോളജി എന്നീ പി.ജി കോഴ്സുകൾക്ക് പുറമെ കൾചറൽ ഉൻഫോർമാറ്റിക്സിൽ പി.ജി ഡിപ്ലോമയും ഇന്റീരിയർ ഡിസൈനിൽ ബി.വോക്ക് കോഴ്സും പുതുതായി ആരംഭിച്ച കോഴ്സുകളാണ്.
ജൂൺ 15 വരെ അപേക്ഷിക്കാം. ജൂൺ 23 ന് പ്രവേശന പരീക്ഷ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് www.curaj.ac.in