ഡിഗ്രി വിദ്യാർത്ഥികൾക്ക്‌ ‘കലക്റ്ററുടെ വക ‘ നേതൃത്വ പരിശീലനകളരി

0
401

ബിരുദ വിദ്യാർത്ഥികൾക്ക്‌ വ്യത്യസ്തമായ അവധിക്കാലം നൽകാൻ കോഴിക്കോട്‌ ജില്ലാ ഭരണകൂടം. ജില്ലാ കലക്റ്ററുടെ ഔദ്യോഗിക ഫെയ്സ്ബുക്ക്‌ പേജിലൂടെയാണ് കലക്റ്റർ പുതിയ പദ്ധതി പ്രഖ്യാപിച്ചത്‌. ജില്ലാ കലക്ടറുടെ കീഴിൽ ബിരുദ വിദ്യാർത്ഥികൾക്കായാണ് ഈ അവധികാലത്തു ആറാഴ്ച നീണ്ടു നിൽക്കുന്ന നേതൃത്വപരിശീലന കളരി സംഘടിപ്പിക്കുന്നത്‌. ഏപ്രിൽ 15നു ആരംഭിക്കുന്ന പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന നൂറ് വിദ്യാർത്ഥികൾക്കാണ് ഈ വർഷം ജില്ലാ ഭരണകൂടവുമായി അടുത്തുപ്രവർത്തിക്കാനുള്ള അവസരം നൽകുന്നത്. പഠന ക്ലാസ്സുകൾ, പ്രവൃത്തി പരിചയം, സംവാദങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ പഠന രീതിയാണ് ഉദ്ദേശിക്കുന്നത്.

കലക്റ്റർ കോഴിക്കോട്‌ പോസ്റ്റിൽ നിന്നും:

നിങ്ങൾ ഇപ്പോൾ ബിരുദ പഠനം നടത്തുന്ന ആളാണെങ്കിൽ ഈ വേനലവധിക്കാലത്ത് വ്യത്യസ്തമായ ഒരു പഠനാനുഭവത്തിന് സാദ്ധ്യതയുണ്ട്. ജില്ലാ കലക്ടറുടെ കീഴിൽ ബിരുദ വിദ്യാർത്ഥികൾക്കായി ഈ അവധികാലത്തു ആറാഴ്ച നീണ്ടു നിൽക്കുന്ന നേതൃത്വപരിശീലന കളരി സംഘടിപ്പിക്കുന്നു. ഏപ്രിൽ 15നു ആരംഭിക്കുന്ന പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന നൂറ് വിദ്യാർത്ഥികൾക്കാണ് ഈ വർഷം ജില്ലാ ഭരണകൂടവുമായി അടുത്തുപ്രവർത്തിക്കാനുള്ള അവസരം നൽകുന്നത്. പഠന ക്ലാസ്സുകൾ, പ്രവൃത്തി പരിചയം, സംവാദങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ പഠന രീതിയാണ് ഉദ്ദേശിക്കുന്നത്. ആഴ്ചയിൽ അഞ്ചു ദിവസം രാവിലെ പത്തു മുതൽ അഞ്ചു വരെയാണ് പരിശീലനം. ഫീസൊന്നുമില്ല. പക്ഷെ യാത്രാച്ചെലവുകളും താമസ സൗകര്യം ആവശ്യമെങ്കിൽ അതും സ്വയം വഹിക്കണം. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് ജില്ലാഭരണകൂടം സർട്ടിഫിക്കറ്റ് നൽകും.
താല്പര്യമുള്ളവർ ബിയോഡാറ്റ (പേര്, അഡ്രസ്സ്, ഫോൺ നമ്പർ, പഠന വിഷയം, സ്ഥാപനം, ഹോബികൾ ) യും അതോടൊപ്പം സ്വന്തം ജീവിതവീക്ഷണത്തെ കുറിച്ച് ഇരുന്നൂറ് വാക്കിൽ കവിയാതെയുള്ള ഒരു കുറിപ്പും (മലയാളത്തിലോ ഇംഗ്ലീഷിലോ ആവാം ) മാർച്ച് 31ന് മുൻപായി ജില്ലാ കളക്ടറുടെ ഓഫീസിലേക്ക് തപാൽ മാർഗമോ ഈ-മെയിൽ (projectcellclt@gmail.com) വഴിയൊ അയക്കേണ്ടതാണ്. തപാലിൽ അയക്കുന്നവർ കവറിനു പുറത്ത് ” വിദ്യാർത്ഥികൾക്കുള്ള നേതൃത്വ പരിശീലന പരിപാടി” എന്ന് എഴുതുന്നത് നന്ന്.
Address: District Collector’s office
Civil station
Kozhikode- 20
കൂടുതൽ വിവരങ്ങൾ 9847736000 എന്ന നമ്പറിൽ ലഭ്യമാണ്.

#athmaonline #athmacareer

LEAVE A REPLY

Please enter your comment!
Please enter your name here