യൂണിയൻ പബ്ലിക്ക് സർവീസ് കമ്മീഷൻ 2017 ലെ സിവിൽ സർവീസ് പരീക്ഷയുടെ ഫൈനൽ ഫലം പ്രസിദ്ധീകരിച്ചു. ഹൈദരാബാദിൽ നിന്ന് പരീക്ഷയെഴുതിയ അനുദീപ് ദുരിഷെട്ടി ആദ്യ റാങ്ക് നേടി. അനു കുമാരി, സച്ചിൻ ഗുപ്ത എന്നിവർ യഥാക്രമം രണ്ട് മൂന്ന് റാങ്കുകൾ നേടി.
കേരളത്തിൽ നിന്ന് 26 പേർ പട്ടികയിലുണ്ട് എന്നാണ് ആദ്യ റിപ്പോർട്ടുകൾ. 16ാം റാങ്ക് നേടിയ ശിഖ സുരേന്ദ്രൻ, അഞ്ജലി (റാങ്ക് 26), സമീറ (റാങ്ക് 28) എന്നിവരാണു കേരളത്തിൽ നിന്ന് പട്ടികയിലെ മുൻനിരയിലുള്ളവർ.
ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ് എസ് തുടങ്ങിയ ആൾ ഇന്ത്യ സർവ്വീസുകളിലേക്ക് യു.പി.എസ്.സി നടത്തുന്ന മത്സരപരീക്ഷയാണ് സിവിൽ സർവ്വീസ്.