കോഴിക്കോട്: ആതുരസേവന രംഗത്ത് നിസ്വാര്‍ത്ഥമായ സേവനം കാഴ്ചവെക്കുന്ന പാലിയേറ്റീവ് സംവിധാനത്തെക്കുറിച്ച് യുവാക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റുഡന്‍സ് യൂണിയന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. കാമിക്കോ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ എന്ന് പേരിട്ടിരിക്കുന്ന ഫെസ്റ്റില്‍ വിജയികളെ കാത്തിരിക്കുന്നതു ഒരു ലക്ഷം രൂപയുടെ ആകർഷണീയമായ ക്യാഷ് പ്രൈസുകൾ ആണ്. എന്‍ട്രീ ഫീസ് ആയി ലഭിക്കുന്ന തുക, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനു (Institute of Palliative Medicine) കീഴിലുള്ള രോഗികളുടെ ചികിത്സക്കാണ് ഉപയോഗിക്കുക.
1. കഴിഞ്ഞ ഒരു വർഷക്കാലയാളവിൽ ഒരുക്കിയ 30 മിനുറ്റില്‍ കവിയാത്ത ഷോര്‍ട്ട് ഫിലിം വിഭാഗം.
2. സാന്ത്വനം(Consolation) എന്ന വിഷയത്തിൽ അടുത്ത ഒരു മാസം കൊണ്ട് നിർമിക്കുന്ന 5 മിനുട്ടിൽ കവിയാത്ത ഷോര്‍ട്ട് ഫിലിം വിഭാഗം.
എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഒരുക്കുന്നത്.
നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞ പോലാണ് കാര്യം. അപ്പൊ തലതെറിച്ച ഭാവി സംവിധായകരേ, ഒരു ഷോര്‍ട്ട് ഫിലിം പിടിക്കൂ. ഒരല്പം നന്മ ചെയ്യു…
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.facebook.com/CinephilesCmc/