നീരജ് മാധവിനെ നായകനാക്കി റിനീഷ് സംവിധാനം ചെയുന്ന ചിത്രം ‘ചിറകി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ പങ്കുവെച്ചു. ‘ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ പറയുന്ന ഒരു സിനിമയുടെ ഫസ്റ്റ് ലുക്കുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍ എത്തിയിരിക്കയാണ്’ എന്നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചത്
ജീവിതത്തില്‍ അസാധാരണമായ പ്രതിസന്ധികളെ അതിജീവിച്ച, തോല്‍വിയെ വിജയമാക്കിയ, നമുക്കിടയില്‍ ജീവിക്കുന്ന ചില റിയല്‍ ലൈഫ് ഹീറോസിന്റെ കഥയാണ് ‘ചിറക് ‘ പറയുന്നത്. ഒരുപാടുപേരുടെ പ്രചോദനത്തില്‍ നിന്നും രുപപ്പെട്ട ഈ ചിത്രം നിങ്ങളെ പ്രചോദിപ്പിക്കും എന്നുറപ്പ്.