നിധിന്‍ വി. എന്‍.
ലളിതവും സ്വാഭാവികവുമായ പ്രണയകഥയാണ്, ഗിരീഷ് എ ഡി രചനയും സംവിധാനവും നിര്‍വഹിച്ച മൂക്കുത്തി. സിനിമാഭിനയ മോഹവുമായി നടക്കുന്ന ചെറുപ്പക്കാരനും നൃത്ത വിദ്യാര്‍ഥിനിയായ അയാളുടെ പ്രണയിനിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അവര്‍ക്കിടയിലെ ഇണക്കങ്ങളും പിണക്കങ്ങളുമാണ് ചിത്രം വരച്ചുവെക്കുന്നത്. വളരെ റിയലിസ്റ്റിക്ക് ആയി കഥ പറഞ്ഞുകൊണ്ട് മറ്റു ചിത്രങ്ങളില്‍ നിന്ന്‍ വ്യത്യസ്ഥമാകുന്നുണ്ട് മൂക്കുത്തി.
അങ്കമാലി ഡയറീസിലൂടെ അഭിനയരംഗത്തെത്തിയ വിനീത് വിശ്വമാണ് ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാമുകിയായി വേഷമിട്ടിരിക്കുന്നത് നൃത്ത വിദ്യാര്‍ത്ഥിനിയായ ശ്രീ രഞ്ജിനിയാണ്. സജിന്‍ ചെറുകയില്‍, വരുണ്‍ ധാര, അനുരാധ തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദേശീയ അവാര്‍ഡ് ജേതാവ് അപ്പു പ്രഭാകറാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ആനന്ദ് മധുസൂദനന്റെയാണ് സംഗീതം. ആകാശ് ജോസഫ് വര്‍ഗീസ് എഡിറ്റിംഗ്.