HomeINDIAചന്ദ്രയാൻ കണ്ട ഭൂമി

ചന്ദ്രയാൻ കണ്ട ഭൂമി

Published on

spot_imgspot_img

തിരുവനന്തപുരം:
ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്കിടെ ആദ്യമായി ചാന്ദ്രയാൻ–2 ‘മിഴി’ തുറന്നു. പേടകത്തിലെ ക്യാമറക്കണ്ണുകൾ പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ ഐഎസ്‌ആർഒ പുറത്തുവിട്ടു. ഭൂമിയെ വലംവച്ചുകൊണ്ടിരിക്കുന്ന പേടകത്തിന്റെ ക്ഷമതാ പരിശോധനയുടെ ഭാഗമായാണ്‌ ശനിയാഴ്ച രാത്രി 10.58നും 11.15നും ഇടയിൽ വിക്രം ലാൻഡറിലെ എൽഐ 4 ക്യാമറ പ്രവർത്തിപ്പിച്ചത്‌. ബംഗളൂരുവിലെ നിയന്ത്രണകേന്ദ്രത്തില്‍ നിന്നുള്ള സന്ദേശം ലഭിച്ചയുടൻ ക്യാമറ കൃത്യമായി പ്രവർത്തിച്ചു.

പേടകം ഭൂമിക്ക്‌ 5000 കിലോമീറ്ററിനടുത്തെത്തിയപ്പോഴാണ്‌ ആദ്യ ചിത്രമെടുത്തത്‌. പസഫിക്‌ സമുദ്രത്തിന്റെയും വടക്കേ അമേരിക്കയുടെയും ഭാഗങ്ങളാണ്‌ ചിത്രത്തിലുള്ളത്‌. തുടര്‍ന്ന് 2450 കിലോമീറ്ററുകൾവരെ അടുത്തെത്തുന്നതിനിടെ നാലുചിത്രങ്ങള്‍ കൂടി പകര്‍ത്തി. മെക്‌സിക്കൻ കടലിടുക്ക്‌, അറ്റ്‌ലാന്റിക്‌ സമുദ്രഭാഗങ്ങൾ, മെക്‌സിക്കോ, ഗ്വാട്ടിമാല, ക്യൂബ, നിക്കരാഗ്വ തുടങ്ങിയ രാജ്യങ്ങള്‍ ചിത്രങ്ങളിലുണ്ട്‌. പസഫിക്‌ സമുദ്രത്തിലെ ന്യൂനമർദമേഖലകളും കൃത്യമായി പകർത്തി.

ലാൻഡറിലെ എൽഐ 4 ക്യാമറയുടെ പ്രവർത്തനക്ഷമത കൂടുതൽ ആത്മവിശ്വാസം നൽകുന്നുവെന്ന്‌ഐഎസ്‌ആർഒ ചെയർമാൻ ഡോ. കെ ശിവൻ പറഞ്ഞു. ചന്ദ്രനിൽ ഇറങ്ങിയാൽ മികവാർന്ന ചിത്രങ്ങൾ ലഭ്യമാകുമെന്ന്‌ ഉറപ്പായതായും അദ്ദേഹം അറിയിച്ചു.

ചൊവ്വാഴ്‌ച വീണ്ടും പേടകത്തിന്റെ ഭ്രമണപഥം ഉയർത്തും. 14-ന്‌ പുലർച്ചെ ചന്ദ്രന്റെ ആകർഷണവലയത്തിലേക്ക്‌ തൊടുത്തുവിടും.
20-ന്‌ പേടകം ചാന്ദ്രപഥത്തിലെത്തും. കഴിഞ്ഞ മാസം 22-നാണ്‌ ചാന്ദ്രയാൻ വിക്ഷേപിച്ചത്‌.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this