Homeലേഖനങ്ങൾ'ചരിത്രം അവസാനിക്കുന്നില്ല'

‘ചരിത്രം അവസാനിക്കുന്നില്ല’

Published on

spot_imgspot_img

സോമൻ പൂക്കാട്

മലയാളികളുടെ സർഗ്ഗാത്മകഭൂമികയിൽ പ്രശസ്തരും പ്രഗത്ഭരും പ്രതിഭയുണ്ടായിട്ടും അത് വേണ്ട വിധത്തിൽ അംഗീകരിക്കപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്യാൻ അവസരം ലഭിക്കാതെ നിഴലിൽ അകപ്പെട്ടവരുടെയും ജന്മം കൊണ്ട് സുകൃതമായൊരിടമാണ് കോഴിക്കോട് ജില്ലയിലെ തിക്കോടി. അരങ്ങു കാണാത്ത നടനിലൂടെ നാടക സാഹിത്യ സിനിമ രംഗത്ത് ശ്വാശ്വത പ്രതിഷ്ഠനേടിയ ‘തിക്കോടിയൻ’ എന്ന തൂലിക നാമം തന്നെ അതിന് മികച്ച ഒരു ഉദാഹരണമാണ്. സർഗ്ഗാത്മക സാഹിത്യത്തിന്റെ പച്ച വിരിപ്പിൽ എക്കാലവും വാടാതെ പ്രതിഷ്ഠിക്കപ്പെട്ട യു എ ഖാദറും രണ്ട് നാഴിക ഇപ്പുറം കടലൂർ സ്വദേശിയായ സോമനും അക്ഷരങ്ങൾ കൊണ്ടും രേഖകൾകൊണ്ടും ഇതിഹാസം തീർത്ത പ്രതിഭകളാണ്. അവർക്കിടയിൽ ചന്ദ്രശേഖരൻ തിക്കോടിയെന്ന പേര് കോഴിക്കോട് ജില്ലാതിർത്തിക്കപ്പുറം കേട്ടവർ ചുരുക്കമായിരിക്കും. ചിലർ അങ്ങനെയാണ് മുറ്റത്ത് നട്ട മുല്ല പോലെ നറുമണം ഏറെയുണ്ടെങ്കിലും ആരാലും ആസ്വദിക്കപ്പെടാതെ അങ്ങനെ ജീവിച്ചുപോകും. അത്തരം ഹതഭാഗ്യർക്ക് ചൂണ്ടിക്കാണിക്കാൻ കൃത്യമായൊരുദാഹരണമായി പറയാവുന്ന പേരാണ് ശ്രീ.ചന്ദ്രശേഖരൻ തിക്കോടിയുടേത്. അച്ചുതന്റെ സ്വപ്നം, പാടിക്കുന്ന്, സ്യമന്തകം, പയ്യമ്പള്ളി ചന്തു, അസുര ഗീതം എന്നി മികച്ച നാടകങ്ങളിലൂടെ ആസ്വാദകരുടെയും നിരൂപകരുടെയും മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റിയിരുന്നെങ്കിലും അർഹമായ ആദരവോ അംഗീകാരമോ അതുവരെ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. എന്നാൽ കാറൽ മാക്സിന്റെ ജീവിതകഥ ആസ്പദമാക്കി എഴുതിയ ‘ചരിത്രം ആവസാനിക്കുന്നില്ല’ എന്ന ‘രാഷ്രീയ നാടക’ രചനയിലൂടെ അദ്ദേഹം തന്റെ നാടക ജീവിതത്തിന് മറ്റൊരു തലം കൈവരിക്കുകയായിരുന്നു.

അനിവാര്യതയിൽ നിന്നും ജന്മമെടുത്ത ഒരു നാടകമായിരുന്നു അത്. അതെ അതൊരു ചരിത്ര നിയോഗമായിരുന്നു. നിലച്ചുപോയ ലോകത്തെ വീണ്ടും ചലനാത്മകമാക്കിയ ചരിത്ര നിയോഗം. ആ നാടകം പലരെയും അമ്പരപ്പിച്ച ഒന്നായിരുന്നു. ഉയർത്താൻ വാക്കുകളോ ചലിപ്പിക്കാൻ നാവോ ഇല്ലാതെപോയൊരു ജനതയ്ക്ക് വീണ്ടും ഊർജ്ജവും ആവേശവും പകർന്നൊരു നാടകം. അതെ അതൊരു ആഗോള ചരിത്ര പ്രതിസന്ധി കാലഘട്ടമായിരുന്നു. ഒരു പക്ഷെ ‘നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി എന്ന നാടകത്തിന് ശേഷം മലയാളി കണ്ട ഏറ്റവും ശക്തിമത്തായ ഒരു രാഷ്രീയ നാടകമായിരുന്നു അത്. ഒരു സൃഷ്ടിയെ വിലയിരുത്തേണ്ടത് കാലത്തിന്റെ വിയർപ്പും കിതപ്പും അളവുകോലാക്കിയാണങ്കിൽ നിസ്സംശയം പറയാം ‘ചരിത്രം അവസാനിക്കുന്നില്ല’ എന്ന നാടകം നിരാശയിലാണ്ടുപോയ മലയാളികളുടെ പ്രസാത്മകമായ ഉയർത്തെഴുന്നേല്പിന്റെ ഇടിമുഴക്കമായിരുന്നു. തൊണ്ണൂറുകളിലെ ആഗോളാചരിത്രം അത് സാധുകരിക്കും.

സോവിയറ്റു യുണിയനടക്കമുള്ള കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ കമ്യുണിസ്റ് ഭരണകൂടങ്ങൾ ഒന്നൊന്നായി നിലം പരിശായപ്പോൾ മാർക്സിയൻ ചിന്താധാരക്ക് അന്ത്യം കുറിക്കപ്പെട്ടെന്നും അതിനാൽ ‘ചരിത്രം അവസാനിച്ചെന്നും’ ഉള്ള ഒരു വാദഗതി ഉയർത്തി ജാപ്പനീസ് ചരിത്ര പണ്ഡിതനും രാഷ്രീയ നിരീക്ഷകനുമായ ഫ്യൂക്കിയാമ ഒരു ലേഖനം (End of History) പ്രസിദ്ധികരിക്കുകയുണ്ടായി. മാർക്സിന്റെ ചരിത്ര വിശകല നൈതികതയിൽ കമ്യുണിസം തകർന്നാൽ പിന്നെ ചരിത്രം അവസാനിക്കും എന്നുള്ള വാദഗതി ഉയർത്തിയിരുന്നു ഫുകിയമ്മയുടെ ലേഖനം. സോവിയറ്റ് യൂണിയനിൽ കമ്യുണിസമാണ് നിലനിന്നിരുന്നത് എന്ന പ്രചാരണത്തിൽ വിശ്വസിച്ചിരുന്നവരെ ലേഖനം കുറച്ചൊന്നുമല്ല വൈഷമ്യത്തിലെത്തിയതിത്. അത് സാമ്രാജ്യത്വ മുതലാളിത്വ വാദഗതിക്കാർ ആഘോഷിക്കുകയും ചെയ്തു. ലോകമെങ്ങുമുള്ള മാർക്സിയൻ വീക്ഷണക്കാരും മാർക്സിസ്റ്റ് പ്രതിയോഗികളും ഒരേപോലെ നെഞ്ചിടിപ്പോടെയും ശ്രദ്ധയോടെയും നിരീക്ഷിച്ച ഒരു പഠനമായിരുന്നു അത്. പുരോഗമന വീക്ഷണമുള്ളവരെയും കമ്യുണിഷ്ടാഭിമുഖ്യ മുള്ളവരെയും തൊണ്ണൂറുകളിലെ ആഗോളവൽക്കരണവും കമ്യുണിസ്റ് പാർട്ടിക്കുണ്ടായ തിരിച്ചടിയും കുറച്ചൊന്നുമല്ല വേവലാതിപ്പെടുത്തിയിരുന്നത്. പലരും നിരാശയുടെയും മോഹഭംഗത്തിന്റെയും പടുകുഴിയിൽ വീണു പോയിട്ടുണ്ടായിരുന്നു. കേരളത്തിലെ പ്രമുഖ കമ്യുണിസ്റ് പാർട്ടികൾക്കൊന്നും കാര്യകാരണസഹിതം കിഴക്കൻ യൂറോപ്യൻ സംഭവങ്ങളെ വിലയിരുത്താനോ ഉൾക്കൊള്ളാനോ സാധിക്കാത്ത അവസ്ഥ സംജാതമായി. (എന്നാൽ ഇതെല്ലം നേരത്തെ ഉൾക്കൊള്ളുകയും പ്രതീക്ഷിക്കുകയും ചെയ്ത പാർട്ടികളും ക്രാന്തദർശികളായ ചിലനേതാക്കളും അക്കാലത്ത് കേരളത്തിൽ ഉണ്ടായിരുന്നു) പുരോഗമന രാഷ്രീയ രംഗത്ത് ഒരു വലിയ രാഷ്രീയ ശൂന്യതയാണ് ആഗോള കമ്യുണിസത്തിന്റെ പതനം സൃഷ്ടിച്ചത്. ഇത്തരമൊരു രാഷ്രീയ അനിശ്ചിതത്വ സമയത്താണ് ചന്ദ്രശേഖരൻ തിക്കോടിയുടെ ‘ചരിത്രം അവസാനിക്കുന്നില്ല’ എന്ന നാടകം അരങ്ങേറുന്നത്. അത് ഫ്യൂക്കിയാമക്ക് കമ്യുണിസ്റ് കുന്തമുനയിൽ തീർത്ത മലയാളികളുടെ മറുപടിയായിരുന്നു. ഫ്യൂക്കിയമ്മയെപോലെ ആഹ്ലാദം കൊണ്ട കമ്യുണിസ്റ് വിരുദ്ധർക്കുള്ള ചാട്ടുളിയായിരുന്നു. നിരാശയിലാണ്ടുപോയ പുരോഗമനവാദികൾക്കുള്ള സിദ്ധൗഷധ മായിരുന്നു. വാസ്തവത്തിൽ ഷിബു എസ് കൊട്ടാരം രംഗാവിഷ്‌കാരം നടത്തിയ പ്രസ്തുതനാടകം കാണികളെ ആവേശഭരിതരാക്കി എന്ന് തന്നെ പറയാം. കാറൽമാക്സിന്റെ ജീവചരിത്രം നാടക രൂപത്തിൽ കണ്ടു അത്ഭുതം കുറിയ നൂറുകണക്കിന് ആളുകളിൽ ഒരാളായിരുന്നു ഞാനും.

അനിവാര്യതയിൽ നിന്നും ജന്മം കൊള്ളുമ്പോഴായാണ് കല സ്വാർത്ഥകമാകുന്നത്. ‘ചരിത്രം അവസാനിക്കുന്നില്ല’ എന്ന നാടകം അങ്ങനെയൊരു അനിവാര്യതയുടെ ഓർമ്മപ്പെടുത്തൽ ആയിരുന്നു. ആ നാടകം കൊയിലാണ്ടി ബോയ്സ് സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് കണ്ടപ്പോൾ വാസ്തവത്തിൽ കേരളത്തിലെ അറിയപ്പെടുന്ന നാടകകൃത്തുക്കളുടെ മുൻനിരയിലേക്ക് ഈ സാധാരണക്കാരനായ പച്ച മനുഷ്യൻ പ്രതിഷ്ഠിക്കപ്പെടുമെന്ന് കരുതി.ഉണ്ടായില്ല ഇന്നേവരെ. ജാഡകൾ അരങ്ങുവാഴുന്ന ലോകത്ത് അദ്ദേഹം പിന്നെയും ഒതുങ്ങിപ്പോവുകയായിന്നു.

ചന്ദ്രശേഖരൻ തിക്കോടി നാടകങ്ങൾ ഒരു പാട് എഴുതിയ ഒരാളാണങ്കിലും നാടക മത്സരങ്ങളുടെ വിധി കർത്താവായ ഇരിക്കുന്ന ചന്ദ്രശേഖരൻ തിക്കോടിയെ കാണുമ്പോഴുള്ള നെഞ്ചിടിപ്പും ആകാംക്ഷയും നാടകകാലം ഓർക്കുമ്പോഴൊക്കെ ഇപ്പോഴും സ്മരിക്കാറുണ്ട്. അൽപ്പം വൈകിയാണങ്കിലും ദേവരാജൻ മാസ്റ്റർ എന്ന എക്കാലത്തെയും മഹാസംഗീതപ്രതിഭയുടെ പേരിലുള്ള ഈ സൗഭാഗ്യം വാസ്തവത്തിൽ ചന്ദ്രശേഖരൻ തിക്കോടിയെ സമ്മതിച്ചടത്തോളം മറ്റേതെരു അവാർഡിനേക്കാൾ വിലപ്പെട്ടതും മഹനീയവുമാണ്. വരാനിരിക്കുന്ന വലിയ പുരസ്കാരങ്ങളെക്കാൾ എത്രെയോ മഹത്തരവും മൂല്യമേറിയയതുമാത്ര ഈ ദേവരാജ പട്ടം. ‘ചരിത്രം അവസാനിക്കുന്നില്ല’.. അഭിനന്ദനങ്ങൾ സഖാവെ.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...