സെൻട്രൽ യൂണിവേർസിറ്റി ഓഫ്‌ കേരളയിൽ സ്പോട്ട്‌ അഡ്മിഷൻ

0
1157

കാസർഗോഡ്‌ പെരിയയിലെ തേജസ്വിനി മലയിൽ പ്രവർത്തിക്കുന്ന സെൻട്രൽ യൂണിവേർസിറ്റി ഓഫ്‌ കേരളയിലെ ഒഴിവുള്ള ഏതാനും ചില കോഴ്സുകളിലേക്ക്‌ സ്പോട്ട്‌ അഡ്മിഷൻ നടത്തുന്നു.

എം.എഡ്‌, എൽ.എൽ.എം, മാസ്റ്റർ ഓഫ്‌ പബ്ലിക്‌ ഹെൽത്ത്‌ (എം.പി.എച്‌), എം.എസ്‌.സി യോഗ തെറാപ്പി എന്നീ കോഴ്സുകളിലേക്കാണ് സ്പോട്ട്‌ അഡ്മിഷൻ നടത്തുന്നത്‌.

എൽ.എൽ.എം, എം.എഡ്‌, മാസ്റ്റർ ഓഫ്‌ പബ്ലിക്‌ ഹെൽത്ത്‌ (എം.പി.എച്‌) എന്നീ കോഴ്സുകൾക്ക്‌ ജനറൽ, ഒ.ബി.സി, എസ്‌.സി, എസ്‌.ടി വിഭാഗങ്ങൾക്കും എം.എസ്‌.സി യോഗ തെറാപ്പി കോഴ്സിന് ഒ.ബി.സി, എസ്‌.സി, എസ്‌.ടി വിഭാങ്ങൾക്കും സീറ്റുകൾ ഒഴിവുണ്ട്‌. എം.എസ്‌.സി യോഗ തെറാപ്പി കോഴ്സിന് 50 ശതമാനത്തിൽ കുറയാത്ത ഏതെങ്കിലും ബിരുദമാണ് അടിസ്ഥാന യോഗ്യത.

യോഗ്യതയുള്ള, തൽപരരായ വിദ്യാർത്ഥികൾ ജൂൺ 29 വെള്ളിയാഴ്ച്ച 10 മണി മുതൽ 12 മണി വരെ അതത്‌ ഡിപ്പാർട്ട്മെന്റുകളിൽ 500 രൂപ സ്പോർട്ട്‌ അഡ്മിഷൻ ഫീസടച്ച്‌ രജിസ്റ്റർ ചെയ്യണം. എസ്‌.സി, എസ്‌.ടി വിഭാഗങ്ങൾക്ക്‌ ഫീസ്‌ അടക്കേണ്ടതില്ല. അന്ന് തന്നെ നടക്കുന്ന അഡ്മിഷൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുക. കോഴ്സുകൾക്ക്‌ പ്രായപരിധിയില്ല. കൂടുതൽ വിവരങ്ങൾക്ക്‌ cukerala.ac.in സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here