ഭാവി ജീവിതത്തിലേക്കുള്ള ഉപദേശമാണ് കരിയർ ക്ലാസുകൾ : ജില്ലാ കളക്ടർ

0
412

കരിയർ ക്ലാസ്സുകളും വ്യക്തിത്വ വികസന പരിശീലനങ്ങളും വിദ്യാർത്ഥികളുടെ ഭാവി ജീവിതത്തിലേക്കുള്ള ഉപദേശവും വഴി കാട്ടിയുമാണെന്ന് ജില്ലാ കളക്ടർ എച്. ദിനേശൻ.

സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ദ്വിദിന വ്യക്തിത്വ വികസന – കരിയര്‍ ഗൈഡന്‍സ് പരിശീലന ക്യാമ്പ് ‘പാസ്സ്‌വേർഡ്‌ 2019-20’ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങൾക്ക് വ്യക്തമായ ലക്ഷ്യബോധവും ദിശാബോധവും പകരുന്ന ഇത്തരത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പരിപാടികൾ അഭിനന്ദനാർഹം ആണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ റിൻസി സിബി പറഞ്ഞു.
ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 72 കുട്ടികൾക്കായാണ് വാഴത്തോപ്പ് സെന്റ് ജോർജ് സ്കൂളിൽ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പാസ്‌വേഡ് എന്ന പേരിൽ 2013 ലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.മൂന്ന് ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഈ ക്യാമ്പിന്റെ രണ്ടാം ഘട്ടമാണ് ഫ്ലവറിങ് ക്യാമ്പ്. ഇതിൽ നിന്നും തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ഏഴ് ദിവസത്തെ പ്രോഗ്രാമില്‍ സൗജന്യമായി പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.
യോഗത്തിൽ ഇടുക്കി തഹസീൽദാർ വിൻസെന്റ് ജോസഫ്, കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രൊഫസർ കെ.എം ശശിധരൻ, വാഴത്തോപ്പ് സെന്റ് ജോർജ് സ്കൂൾ മാനേജർ ഫാ.ബിനോയ്‌ ഇടവക്കണ്ടം, സ്കൂൾ പ്രിൻസിപ്പൽ റോസമ്മ സെബാസ്റ്റ്യൻ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ജീവനക്കാർ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.


LEAVE A REPLY

Please enter your comment!
Please enter your name here