പേരാമ്പ്ര: പ്രകൃതിയെ തൊട്ടറിഞ്ഞു കൊണ്ട് ഈ അവധിക്കാലത്ത് രണ്ട് ദിനം ആസ്വദിക്കാം. പേരാമ്പ്ര എരവട്ടൂര്‍ ‘സമ’ത്തില്‍ വെച്ച് മെയ് 7 ന് 7 am മുതൽ 9 ന് 8 pm വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അശോ സമം ക്യാമ്പിനു നേതൃത്വം നല്‍കും. 8 മുതൽ 16 വയസ്സ് വരേയുള്ള കുട്ടികൾക്ക് വേണ്ടിയാണ് ‘കളികളിലൂടെ, കൈവേലകളിലൂടെ, നിരീക്ഷണങ്ങളിലൂടെ, ബോധത്തിലൂടെ ജീവിത അനുഭവങ്ങളിലൂടെ സമഗ്രവിദ്യാഭ്യാസത്തിലേക്ക്’ എന്ന ലക്ഷ്യത്തില്‍ നൈപുണ്യ ശില്പശാല സംഘടിപ്പിക്കുന്നത്.
കുരുത്തോലകളരി, കൃഷിക്കളരി, പാചകക്കളരി, പരിസ്ഥിതിക്കളരി, കളിമണ്ണ് ശിൽപ്പ നിർമ്മാണം, ചിത്രരചന, നീന്തൽ, നാടൻ കളികൾ, പാട്ട്, നൃത്തം, കഥകൾ, അഭിനയം തുടങ്ങി നിരവധി വിഷയങ്ങളില്‍ പറന്നുയര്‍ന്ന് ചിറകൊരുക്കാന്‍ കളിക്കൂട്ടം ഒരുങ്ങുന്നു.
ആദ്യം റജിസ്റ്റർ ചെയ്യുന്ന 20 കുട്ടികൾക്ക് പങ്കെടുക്കാം.
ബന്ധപെടുക:
സമം കുടുംബം
0496 2610 909
0949 5400 909
0949 6076 960
വഴി:
1. കോഴിക്കോട് പുതിയ ബസ്റ്റാന്റിൽ നിന്ന് കുറ്റ്യാടി ബസ്സിൽ പേരാമ്പ്ര മാർക്കറ്റിലിറങ്ങി ഷയർ ഓട്ടോ പിടിച്ച് ചേനായി റോഡിലൂടെ മൂന്ന് കിലോമീറ്റർ വന്നാൽ ഏരത്ത് മുക്ക് കുട്ടോത്ത് റോഡെത്തും. ഇടത്തോട്ട് തിരിഞ്ഞ് അതിലൂടെ 800 മീറ്റർ വന്നാൽ സമത്തിലെത്താം. ആകെ40 km
2. പേരാമ്പ്ര ബസ് സ്റ്റാൻറ്റിലിറങ്ങി ചാനിയംകടവ് വഴി വടകരയ്ക്കുള്ള ബസ്സിൽ കയറി കനാൽ മുക്കിലിറങ്ങി വലത്തോട്ട് കനാൽ ഓരത്തു കൂടെ ഒരു കിലോമീറ്റർ വന്നാൽ സമത്തിലെത്താം
3. വടകര പഴയ ബസ്റ്റാന്റിൽ നിന്നും ചാനിയംകടവ് വഴി പേരാമ്പ്ര ബസ്സിൽ കയറി കനാൽ മുക്കിൽ ഇറങ്ങി ഇടത്തോട്ടുള്ള കനാൽ റോഡിലൂടയും പിന്നെ കനാലോരത്തുകൂടയും വന്നാൽ സമത്തിലെത്താം. ആകെ 20 km