ബയോം – വന്യജീവി ഫോട്ടാപ്രദർശനം ആരംഭിച്ചു

0
214

ബയോം എന്ന പേരിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന 11 ഫോട്ടോഗ്രാഫർമാർ ഒരുമിച്ച് കോഴിക്കോട് ലളിതകല ആർട്ട് ഗ്യാലറിയിൽ വന്യജീവി ഫോട്ടാപ്രദർശനം ആരംഭിച്ചു.

പശ്ചിമഘട്ട സംരക്ഷണത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

പശ്ചിമഘട്ടം ഇല്ലെങ്കില്‍ നമ്മളില്ല എന്ന വാസ്തവം ഈ കഴിഞ്ഞ കാലം കൊണ്ട് നമ്മള്‍  പല വഴികളിലൂടെ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. എങ്കിലും ഇന്നും പഠിച്ച പാഠങ്ങളില്‍ നിന്ന് നമ്മള്‍ കൂടുതല്‍ ഉള്‍ക്കൊള്ളുവാന്‍ മടി കാണിക്കുന്ന ഈ അവസരത്തില്‍ ജൈവ വൈവിധ്യത്തെ  ചിത്രീകരിച്ചു കൊണ്ടുള്ള പ്രദര്‍ശനത്തിലൂടെ  പശ്ചിമഘട്ടത്തിന്‍റെ സംരക്ഷണ പ്രാധാന്യത്തെകുറിച്ച്  വളര്‍ന്നു വരുന്ന തലമുറയേയും മുതിര്‍ന്നവരെയും  ബോധവാന്മാരാക്കുക  എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്  ഫോട്ടോ ഗ്രാഫർമാരിൽ ഒരാളായ സന്ദീപ് ദാസ് പറഞ്ഞു.

ബാങ്കിംഗ്, ഐ ടി, എഞ്ചിനിയറിംഗ്, പ്രൊഫഷനല്‍ ഫോട്ടോഗ്രഫി, ഗവേഷണം തുടങ്ങി വിവിധ മേഖലകളില്‍ നിന്നാണ് പതിനൊന്നു പേരും എങ്കിലും പ്രകൃതി/വന്യജീവി  ഫോട്ടോഗ്രാഫിയില്‍ ഉള്ള ഇഷ്ടം ആണ് ഈ പതിനൊന്നു പേരെ ഒരുമിച്ചു കൊണ്ട് വന്നതെന്ന് സന്ദീപ് ദാസ് അഭിപ്രായപ്പെട്ടു.

മൃദുല മുരളി,  അഭിലാഷ് രവീന്ദ്രന്‍, അരുണ്‍ വിജയകുമാര്‍, മുരളിമോഹന്‍ പി വി, മുഹമ്മദ്‌ സയീര്‍ പി കെ, സലീഷ് മേനാച്ചേരി, സന്ദീപ് ദാസ്, ശശികിരണ്‍ കെ, ശ്രീദേവ് പുതൂര്‍, സുജിത്ത് സുരേന്ദ്രന്‍ , വിനോദ് വേണുഗോപാല്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഓരോരുത്തരുടെയും 5 ഫോട്ടോകൾ വീതം 55 ഫോട്ടോഗ്രാഫുകളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 23 ന് ആരംഭിച്ച പ്രദർശനം ആഗസ്റ്റ് 28 വരെ 4 ദിവസങ്ങളിലായാണ് പ്രദർശനം നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here