ഭാരത് ഭവന്‍ ഓണ്‍ലൈനില്‍ നൃത്ത സന്ധ്യകള്‍

0
339
dance-bharath-bhavan

ഭാരത് ഭവന്‍ ദിനം തോറും രാത്രി 7.30 മുതല്‍ 8.30 വരെ നവമാധ്യമ സര്‍ഗ്ഗവേദി എന്ന പേരില്‍ നടത്തി വരുന്ന ഫെയ്സ്ബുക്ക് ലൈവില്‍ ജൂണ്‍ 19 മുതല്‍ 21 വരെ നൃത്ത സന്ധ്യകള്‍ അരങ്ങേറും. ജൂണ്‍ 19 ന് പ്രശസ്ത നര്‍ത്തകിയും അവതാരകയുമായ ഡോ.രാജശ്രീ വാര്യര്‍ സജ്ന വിനീഷുമായും 20ന് പ്രശസ്ത നര്‍ത്തകി ഡോ. നീന പ്രസാദ് മോഹിനിയാട്ടം കലാകാരി വിദ്യ പ്രദീപുമായും 21ന് ഡോ.മേതില്‍ ദേവിക ഡോ.ഉഷാരാജാവാര്യരുമായും സംവദിക്കും. പ്രേക്ഷകരുമായുള്ള ഓണ്‍ലൈന്‍ സംവാദവും ഡെമോണ്‍സ്ട്രേഷനും നൃത്ത സന്ധ്യയുടെ ഭാഗമായി നടക്കും. ഈ സാംസ്കാരിക വിരുന്നുകള്‍ ഭാരത് ഭവന്‍ ഫേസ്ബുക് പേജിലും, സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ഫേസ്ബുക് പേജിലും തുടര്‍ന്ന് ഭാരത് ഭവന്‍ യൂട്യൂബ് ചാനലിലും ലഭ്യമാകുന്നതാണ്.

bharath bhavan

LEAVE A REPLY

Please enter your comment!
Please enter your name here