കാലിക്കറ്റ് ഫോട്ടോ ജേണലിസ്റ്റ് ഫോറവും കാലിക്കറ്റ് പ്രസ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ബിയോൻഡ് വേർഡ്സ് 2019 ന്റെ ബ്രോഷർ കോഴിക്കോട് ജില്ലാ കലക്ടർ സീറാം സാംബശിവ റാവു പ്രകാശനം ചെയ്തു.കേരള അഡ്വവഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സി.ഇ.ഒ മഹേഷ് ഭാസ്കർ , കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി.വിപുൽ നാഥ്, ബിയോൻഡ് വേർഡ് സ് 2019 കൺവീനർ കെ.വി ശ്രീജേഷ്, കെ.കെ സന്തോഷ്, കെ.രാകേഷ്, രമേഷ് കോട്ടൂളി, രാജേഷ് മേനോൻ, വിമിത്ത് ഷാൽ, നിഥീഷ് കൃഷ്ണൻ, ഫവാസ് ജെല്ല, സി.കെ തൻസീർ, എം.കെ സെയ്ത് മുഹമ്മദ്, ബിനു രാജ്, മനു മാവേലിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.ആഗസ്റ്റ് 28 മുതൽ സെപ്തംബർ ഒന്ന് വരെ കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിലാണ് പ്രദർശ്ശനം നടക്കുക. വനിതാ ഫോട്ടോഗ്രാഫർ പ്രിയങ്കയുടേതടക്കം 40 പത്ര ഫോട്ടോ ഗ്രാഫർമാരുടെ 80 ഓളം ചിത്രങ്ങളാണ് ഒരുക്കുന്നത്. പ്രളയം, പ്രകൃതി, അഡ്വഞ്ചർ ടൂറിസം തുടങ്ങി വിവിധ മേഖലകൾ സ്പർശിക്കുന്ന ചിത്രങ്ങളാണ് 5 ദിവസങ്ങളിലെ പ്രദർശ്ശനത്തിലുണ്ടാവുക.
ബിയോൻഡ് വേർഡ്സ് മൂന്നാം എഡിഷന് കോഴിക്കോട് അരങ്ങ് ഉണർന്നു
RELATED ARTICLES