ശ്രീകൃഷ്ണൻ കെ.പി സംവിധാനം ചെയ്ത സ്വതന്ത്ര സിനിമ, ‘ഒരു കരയ്ക്കും മറ്റനേകങ്ങൾക്കുമിടയിൽ’ നാളെ പ്രദർശനത്തിനെത്തും. വാച്ച് മൈ ഫിലിം എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ഇൻഡിപെൻഡന്റ് സിനിമയുടെ വർക്ക് പ്രോസസിൽ ഉണ്ടായ ഈ സിനിമ, ഷൂട്ടിംഗ് സമയത്തെ ഒരു ടീം മൾട്ടി ടാസ്കിങ്ങിലൂടെയാണ് ഉരുത്തിരിഞ്ഞുവന്നത്.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ
സംവിധാനം
ശ്രീകൃഷ്ണൻ കെ പി
ഫിലിം മേക്കർ, ആർട്ട് ക്യൂറേറ്റർ എന്ന നിലയിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ശ്രീകൃഷ്ണനാണ് സംവിധായകൻ. മറുപാതെ എന്ന പേരിൽ ഒരു തമിഴ് സിനിമയും നായിന്റെ ഹൃദയം എന്ന പേരിൽ ഒരു മലയാള സിനിമയും ഇതിനു മുൻപ് ശ്രീകൃഷ്ണൻ സംവിധാനം ചെയ്തിട്ടുണ്ട്.
Dop
സഖ്യദേബ് ചൗധരി (ഷാക്കോ)
സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാറ്റോഗ്രാഫി പഠിച്ചിറങ്ങിയ ഷാക്കോ, മലയാളത്തിലും ബംഗാളിയിലും ഹിന്ദിയിലും ആയി 11ഓളം ഫീച്ചർ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
ശ്രീറാം രമേശ്
ലോക്കൽ മാർക്കറ്റിൽ ലഭ്യമായ പല വലുപ്പത്തിലുള്ള എൽഇഡി ലൈറ്റുകൾ ഉപയോഗിച്ചാണ് ഷാക്കോ ഈ സിനിമയുടെ ലൈറ്റിംഗ് ഡിസൈൻ ചെയ്തിരുന്നത്. ശ്രീരാം രമേശ്, ഷാക്കോയുടെ തോളോട് തോൾ ചേർന്ന് നിന്നാണ് ഈ സിനിമയിലെ ഇമേജുകൾ സൃഷ്ടിച്ചിരിക്കുന്നത്.
നവീൻ ഷെട്ടി
ഫണ്ടമെന്റൽ സിനിമ എന്ന ബോംബെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കമ്പനി ഈ സിനിമയുടെ കളറിംഗ് കോപ്രഡക്ഷൻ എന്ന രീതിയിൽ നിർവഹിച്ചു. ന്യൂബ് സ്റ്റുഡിയോസിലെ പ്രശസ്തനായ കളറിസ്റ്റ് നവീൻ ഷെട്ടി ആണ് കളറിങ് നിർവഹിച്ചത്.
ഗണേശ് മാരാർ
ഗണേശ് മാരാർ ആണ് സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത്.
ചൂട്ടാട് ബീച്ചിലെ ലൊക്കേഷൻ ലൈവ് റെക്കോർഡിങ്, ട്രാക്ക് ലേയിങ്, മിക്സിങ് തുടങ്ങിയവയെല്ലാം ഗണേശ് ആണ് നിർവഹിച്ചത്. തൃശ്ശൂരിലെ ചേതന സൗണ്ട് സ്റ്റുഡിയോസിലെ പ്രധാന സൗണ്ട് ആർട്ടിസ്റ്റ് ആണ് ഗണേശ് മാരാർ.
കൗശൽ സപ്രേ
ഡൽഹി അംബേദ്കർ യൂണിവേഴ്സിറ്റിയിലെ ആർട്ട് സ്റ്റുഡന്റ് ആയ കൗശൽ ആണ് ചിത്രത്തിന്റെ സംഗീതം സജ്ജമാക്കിയത്.
റൂംജ്ഹും ബാനർജി
ബോംബെ ബേസ് ചെയ്ത് സിനിമ ഡോക്യുമെന്ററി വെബ് സീരീസ് എന്നിവ എഡിറ്റ് ചെയ്യുന്ന റൂംജ്ഹും ആണ് സിനിമയുടെ എഡിറ്റിംഗ് നിർവഹിച്ചിട്ടുള്ളത്.
മിഥുൻ മോഹൻ
മിഥുൻ മോഹൻ എന്ന വിഷ്വൽ ആർട്ടിസ്റ്റ് ആണ് ഈ സിനിമയുടെ ആർട്ട്, വി എഫ് എക്സ് , ഗ്രാഫിക്സ് എന്നിവ നിർവഹിച്ചത്.
ഫിറോസ് നെടിയത്ത്
തിരുവനന്തപുരം ഫൈനാൻസ് കോളേജിൽ എംഎഫ്എ പൂർത്തിയാക്കിയ ഫിറോസ് ആണ് ആർട്ടിൽ മിഥുനോടൊപ്പം പ്രവർത്തിച്ചത്.
ശ്രുതി കാർത്തിക
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നും തീയറ്റർ സ്റ്റഡീസിൽ എം എ പൂർത്തിയാക്കിയ ശ്രുതി ആണ് ഈ സിനിമയുടെ സ്റ്റൈലിസ്റ്റ്. Costume, make-up, hair സ്റ്റൈൽ തുടങ്ങിയവ ശ്രുതി നിർവഹിച്ചു.
അമൽ ആശിഷ്
ഈ സിനിമയുടെ കൺട്രോളർ ആയും ആർട്ടിൽ മിഥുനോടൊപ്പം അമൽ പ്രവർത്തിച്ചു.
നിർമ്മാണം
ദുബായിൽ ഐടി മേഖലയിൽ entrepreneur ആയ റാസി ബാല യും ട്രാൻസ്പോർട്ടിങ് മേഖലയിൽ entrepreneur ആയ സതീഷ് കുമാറും ചേർന്നാണ് ഈ സിനിമ നിർമ്മിച്ചിട്ടുള്ളത്.
അഭിനേതാക്കൾ
നാഷണൽ സ്കൂൾ ഓഫ് ഗ്രാമ ഡൽഹിയിൽ നിന്നും പഠിച്ചിറങ്ങിയ കണ്ണനുണ്ണി, പൂർണിമ, മണിപ്പൂർ സ്വദേശിയായ എൻകൊക്ക്പ്പം എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്. ബാഴ്സലോണ യൂണിവേഴ്സിറ്റിയിൽ തീയറ്റർ സ്റ്റഡീസ് ചെയ്തുകൊണ്ടിരിക്കുന്ന അതുൽ വിജയകുമാർ, വിദ്വാൻ എന്ന ബാൻഡിലൂടെ പ്രശസ്തനായ അനൂപ് മോഹൻദാസ് എന്നിവരാണ് മറ്റു വേഷങ്ങൾ കൈകാര്യം ചെയ്തത്.
ചിത്രം കാണാനും ബുക്ക് ചെയ്യാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.watchmyfilm.com/movie/between-one-shore-and-several-others