അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തിന്റെ ഭാഗമായി കിര്‍ടാഡ്‌സ് എത്‌നോലോജിക്കല്‍ മ്യൂസിയം, മ്യൂസിയം ഗവേഷണലേഖന പുരസ്‌കാരം ( KIRTADS Ethnological Award for Best Research Article ) നല്‍കുന്നു. ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ പുരസ്‌കാരത്തിനുള്ള മത്സരത്തില്‍ പങ്കെടുക്കാം. മെയ് 18ന് കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ വെച്ചാണു പ്രസ്തുത മത്സരം സംഘടിപ്പിക്കുന്നത്. മികച്ച ഗവേഷണ ലേഖനത്തിന് കിര്‍ടാഡ്‌സ് എത്‌നോലോജിക്കല്‍ മ്യൂസിയം ഗവേഷണ ലേഖന പുരസ്‌കാരം നല്‍കുന്നതായിരിക്കും. ഗോത്ര സംസ്‌കൃതി സംരക്ഷണവും എത്തനോലോജിക്കല്‍ മ്യൂസിയവും, ഗോത്രവര്‍ഗ്ഗ ജീവിതവും സംസ്‌കാരവും (പ്രത്യേക ഗോത്ര ജീവിതത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ട്) എന്നിവയില്‍ ഏതെങ്കിലുമൊന്ന്‍ ലേഖനത്തിനായ് തിരഞ്ഞെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യം ഉള്ളവര്‍ മെയ് 17ന് അഞ്ച് മണിയ്ക്ക് മുന്‍പായി സംഘാടകരുമായി ബന്ധപ്പെടുക.
നിർദ്ദേശങ്ങൾ:
1 ലേഖനങ്ങൾ മൗലികമായിരിക്കണം
2 . ഒന്നര മണിക്കൂറാണ് ലേഖനമെഴുതുവാനുള്ള സമയം ( 11:30 മുതല്‍ 1 മണി വരെ)
3. മലയാളത്തിലായിരിക്കണം ലേഖനം എഴുതേണ്ടത്
4 ഗവേഷണ/ഫീല്‍ഡ്തല പഠനലേഖനങ്ങള്‍ക്ക് പ്രാമുഖ്യം ഉണ്ടായിരിക്കും.
5.മത്സരത്തില്‍ വരുന്ന ഗവേഷണ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള അവകാശം കിര്‍ടാഡ്‌സ് വകുപ്പില്‍ നിക്ഷിപ്തമായിരിക്കും.
6. വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍ എന്നിവര്‍ക്ക് വേണ്ടിയാണു ഈ പുരസ്‌കാരം
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ശ്യാംജിത്ത് 8301891519
ഗീത കെ.പി 9496995433
അര്‍ച്ചന 9447641396