പത്തനംതിട്ട ലെറ്റർ വോയ്സ് ഏർപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീർ സാഹിത്യ പുരസ്‌കാരം സാജിദ് മുഹമ്മദിന്. ‘വളർച്ചാ കാലത്തെ സ്വഭാവങ്ങളും മാറേണ്ട മനോഭാവങ്ങളും’ എന്ന ലേഖനത്തിനാണ് പുരസ്കാരം. തിരൂർ ഓല വിദ്യാലയത്തിൽ വെച്ച് നടന്ന ലെറ്റർ വോയ്‌സിന്റെ വാർഷിക ചടങ്ങിൽ പി സുരേന്ദ്രനാണ് പുരസ്‌കാരം നൽകിയത്. 11,111 രൂപയും ശിൽപവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അഡ്വ. നജ്മ തബ്ഷീറ, ആർ സി പ്രകാശ്, ടി വി സജിത്ത്, ഉവൈസ് ടി കെ ആർ എന്നിവർ സംസാരിച്ചു. മൂർക്കനാട് സ്വദേശിയായ സാജിദ് മുഹമ്മദ് ഇസ്ലാമിക് റെസിഡൻസി ഹയർസെക്കണ്ടറി സ്കൂൾ പൂക്കാട്ടിരി ഇക്കണോമിക്സ് അധ്യാപകനാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല