കവിത
കവിത എച്ച്
കവിത കൊരുക്കുവാൻ കടലാസ് നൂലിൽ
വാഗ്‌മുത്തുകൾ കൊരുത്തിട്ടു…
കൊരുത്തു കൊരുത്തു പോരവേ
പഴയ പളുങ്കുമാലയുടെ ഛായ
തെളിഞ്ഞു തെളിഞ്ഞു കാണുന്നു, ചിലയിടങ്ങളിൽ…
കൊരുത്ത നൂലിൽ നിന്നടർത്തിയ മുത്തുകൾ
വീണ്ടുമൊട്ടുവാൻ ശ്രമിച്ചു…
ഛായ തോന്നിയാൽ കൊടും കുറ്റവാളിയാകുമതുറപ്പ്….
ഒറ്റവലിയാൽ നൂല് പൊട്ടിച്ചു
മുത്തുകൾ ചിന്നിച്ചിതറിച്ചു….
അവയോ?
വാക്കുകൾ കൊരുത്തവളെ
പരിഹസിക്കും പോൽ തുള്ളിച്ചാടി…..
ഒറ്റച്ചാട്ടത്തിലവയേറെ സ്ഥലങ്ങളിൽ ചേക്കേറി…
അവയ്ക്കർത്ഥം വിരിഞ്ഞു…
പുനരർത്ഥം വിരിഞ്ഞു….
നൂലു പൊട്ടിച്ചിതറിച്ചവൾക്കുള്ളില-
ർത്ഥാന്തരങ്ങൾ സമ്മാനിച്ചവ
മധുരപ്രതികാരം ചെയ്തു…
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
Nice work
Superbbbbbb??
ഇനിയും വാക്കുകൾ കവിതയായ് ഒഴുകട്ടേ ….