ഇന്ദ്രൻസ് നായകൻ ആകുന്ന പുതിയ ചിത്രം അപാര സുന്ദര നീലാകാശത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇന്ദ്രൻസിന്റെ പഴയകാല മുഖവുമായി പുറത്തിറങ്ങിയ പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ശേഷം ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ട് അപാര സുന്ദര നീലാകാശത്തിന്. പുതുമുഖം പ്രതീഷ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ വൈശാഖ് രവീന്ദ്രൻ ആണ്. ഷൂട്ട് ആൻഡ് ഷോ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ധനേഷ് ടി. പി.. യും സുനിത ധനേഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കുന്നു. പ്രഭാത് ഛായാഗ്രഹണവും വിജി എബ്രഹാം ചിത്ര സംയോജനവും നിർവഹിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവ് രംഗനാഥ് രവി സൗണ്ട് ഡിസൈനും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.
കളിയൊരുക്കത്തിനുശേഷം ഇന്ദ്രൻസിന്റെ അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ഒരു ചിത്രമായിരിക്കും അപാര സുന്ദര നീലാകാശം. സംഗീതം: സുധീർ വിശ്വനാഥൻ. പശ്ചാത്തല സംഗീതം: സച്ചിൻ ബാലു. ഗാനരചന: സുനിൽ രാജ് സത്യ. ആര്ട്ട്: പ്രേമൻ കോട്ടക്കൽ, ചമയം: റോണി വെള്ളത്തൂവൽ, പി ആർ ഓ: എ എസ് ദിനേഷ്, സ്റ്റീൽസ്: മധു ആലുവ, ഡിസൈൻ: ലിക്കു മാഹി.