ലേഖനം
അനിലേഷ് അനുരാഗ്
ഇരുപതാം നൂറ്റാണ്ടിൻ്റെ ബൗദ്ധികപ്രപഞ്ചത്തിൽ മിഷെൽ ഫൂക്കോവിൻ്റെ (Michel Foucault) വലിയ സംഭാവനകളിലൊന്ന് ദേഹവും ലൈംഗീകതയും പോലെ, ചരിത്രമില്ലെന്ന് അതു വരെ കരുതിയിരുന്ന അസ്തിത്വങ്ങൾക്കും ആശയങ്ങൾക്കും വളരെ സങ്കീർണ്ണവും പ്രശ്നവൽകൃതവുമായ ഒരു ചരിത്രമുണ്ടെന്ന നിരീക്ഷണമാണ്. ഞാനുൾപ്പെട്ട തലമുറ വളർന്നു വന്ന എഴുപതുകളുടെ അവസാനം തൊട്ട് വിവരസാങ്കേതിക വിപ്ലവത്തിൻ്റെ ഉന്നതിയിൽ നില്ക്കുന്ന വർത്തമാനകാലം വരെയുള്ള പകർച്ചകളെ നിരീക്ഷിക്കുമ്പോൾ രസകരമായി തോന്നുന്ന അത്തരം ചരിത്രമില്ലാത്ത ചരിത്രങ്ങളിലൊന്ന് ഉത്തര മലബാറിലെ (പലതുകൊണ്ടും സമ്പൂർണ്ണ കേരള ലൈംഗീകതയുടെതും) ലൈംഗീകതയുടേതാണ്. ഉത്തര മലബാർ പുരുഷ ലൈംഗീകതയുടെ രൂപത്തിലും, ഭാവത്തിലും, പ്രചരണ മാധ്യമത്തിലും സമൂലമായ മാറ്റങ്ങൾ സംഭവിച്ച ഈ കാലഘട്ടത്തെക്കുറിച്ച് ഇപ്പോൾ ഓർക്കുന്നതിൽ രസമുള്ളൊരു കൗതുകവും, അല്പം ജാള്യവുമുണ്ട്.
വ്യക്തിപരമായി നോക്കിയാൽ പൊതുവായ ഒരു നിശ്ചിത വയസ്സിൽ ആരോപിക്കാൻ കഴിയാത്തതാണ് ഒരാളിലെ ലൈംഗീക ഉണർവ്വിൻ്റെ ഉദ്ഘാടനം.ലൈംഗീക അഭിവിന്യാസത്തിൻ്റെ തീവ്രതയും, ഭാവനയുമനുസരിച്ച് മാനസീക-ലൈംഗീക വളർച്ചയുടെ ഏതു ഘട്ടത്തിലാണ് ഒരാളിൽ അത് സംഭവിക്കുന്നതെന്ന് ആർക്കും പറയാൻ കഴിയില്ല. പക്ഷെ, എൺപതുകളിലെ ഒരു ഉത്തര മലബാറി മലയാളി ബാലൻ്റെ ലൈംഗീകാനുഭവത്തിൻ്റെ പ്രാരംഭ പൊതുമണ്ഡലം കുട്ടികൾ ഒറ്റയ്ക്കും, ഇരട്ടയ്ക്കും, കൂട്ടമായും കളിച്ചു കൊണ്ടിരുന്ന കളികളാകും എന്ന് തോന്നുന്നു. ആണിനെയും, പെണ്ണിനെയും ഒന്നിച്ച് മൂത്രമൊഴിക്കാൻ വിട്ടിരുന്ന ശൈശവത്തിൽ ആരുടെ മൂത്രമാണ് ഏറ്റവും ദൂരെ പോകുന്നത്, ആരുടെതാണ് ഏറ്റവും വലിയ ആർച്ച് തീർക്കുന്നത് എന്നു മാത്രമായിരിക്കണം നമ്മുടെ പൊതുചിന്ത. ഒഴക്രോത്ത് സ്ക്കൂളിൽ ഒന്നിലും, രണ്ടിലും ഒക്കെ പഠിച്ചിരുന്ന കാലം പെൺകുട്ടികളുടെ ഉടുപ്പിനകത്തെന്താണെന്നറിയാനുള്ള കൗതുകമോ, ശ്രമങ്ങളോ ഉണ്ടായതായി ഓർമ്മയിലില്ല. എന്നാൽ അതിൻ്റെ ഒന്നു രണ്ട് വർഷങ്ങൾക്കുള്ളിൽ കുട്ടികൾ ലിംഗഭേദമില്ലാതെ കളിച്ചു തുടങ്ങുന്ന കബഡി, തൊടാൻ പാച്ചിൽ എന്ന തൊട്ടുകളി എന്നിവയിലൂടെ എന്താണെന്നറിയാത്ത ഒരു ശരീരസന്തോഷം നമ്മൾക്ക് കിട്ടിത്തുടങ്ങുകയായി. ഈ കളിക്കുള്ളിലെ കള്ളക്കളികളിൽ പ്രധാനി ‘ഒറ്റിക്കൂക്ക്’, ‘ഒളിച്ചുംപാത്ത്’ എന്നൊക്കെ കണ്ണൂരിൽ വിളിച്ചുപോന്ന ഒളിച്ചുകളിയായിരുന്നു. അയൽപക്കത്തെയോ, കുടുംബത്തിലെ തന്നെയോ സമപ്രായക്കാരോടൊപ്പം കളിക്കുന്ന ഒറ്റിക്കൂക്കിൽ തൊടാനും, തൊടപ്പെടാനും താല്പര്യമുള്ളവരുടെ ഒരു രഹസ്യജോഡി രൂപപ്പെടുകയാണ് ചെയ്യുക. ഉടലിൽ ഉണരുന്ന അജ്ഞാതസുഖത്തിൽ ആകൃഷ്ടരാകുന്ന ബാലന്മാരും, ബാലികമാരും മറ്റുള്ളവരുടെ കണ്ണുകൾകളിൽ നിന്ന് കളിയുടെ നിയമപ്രകാരം തന്നെ ഒളിക്കാൻ പറ്റുന്ന ഇടങ്ങളിൽ – കട്ടിലിൻ്റെ അടിഭാഗം, തൈക്കുണ്ട്, ഉപയോഗമില്ലാത്ത മച്ചിൻപുറം – വച്ച് തമ്മിൽ അറിയാത്തതുപോലെ തൊട്ടും, പിടിച്ചും, മണത്തും, രുചിച്ചും ഒരു വിശദമായ രതിവിനിമയം തന്നെ ഉണ്ടാകുമായിരുന്നു. ഈ രഹസ്യ സന്തോഷത്തിൽ മതിമറന്ന ധീരരായ ചില ജോഡികൾ അത്തരം കളികൾക്കുള്ള സന്ദർഭങ്ങൾ കരുതിക്കൂട്ടി നിർമ്മിച്ചെടുക്കുക പോലുമുണ്ടായിട്ടുണ്ട്. പ്രായത്തിൽ വലിയ വ്യത്യാസങ്ങളില്ലാത്ത കുട്ടികൾ തമ്മിലുള്ള ഈ തൊട്ടുണർവ്വുകളെ മന:ശ്ശാസ്ത്രസങ്കേതമനുസരിച്ച് ‘പീഡോഫീലിയ’ എന്നു വിളിക്കാമോ എന്നെനിക്കറിയില്ല.
മുതിർന്നുവരുന്നതിനനുസരിച്ച്, അപ്പപ്പോഴത്തെ സാമൂഹ്യസദാചാര നിയമങ്ങൾക്കനുസൃതമായി ഉടലുണർവ്വുകളുടെ ഇത്തരം നിഷ്ക്കളങ്ക സാഹചര്യങ്ങൾ നിഷേധിക്കപ്പെടുന്ന മലയാളി ബാലൻ്റെ പിന്നീടുള്ള അഭയം രതിയുടെ വാക്കിലും, വരയിലുമുള്ള പ്രതിനിധാനങ്ങളാണ്(Representations). ഒന്നുമില്ലായ്മയിൽ നിന്ന് ഭാവന ഉണ്ടാകാനുള്ള സാധ്യത വിരളമായിരുന്നതു കൊണ്ട് പിന്നീടുണ്ടാകുന്ന (ഉണ്ടാക്കുന്ന) രതിസങ്കല്പങ്ങളുടെ പോലും യഥാർത്ഥ അടിത്തറ ചെറുപ്പത്തിൽ കണ്ടതും കേട്ടതും വായിച്ചതുമായ ഇത്തരം പ്രതിനിധാനങ്ങളായിരിക്കും. ഒരാൾ ശരീരത്തിൽ മുതിർന്നാലും രതിഭാവനയിലുള്ള ഇത്തരം തറഞ്ഞുകിടക്കലുകൾ (Fixations) അയാളെ ബാധിയ്ക്കാമെന്ന ഫ്രോയ്ഡിയൻ നിരീക്ഷണത്തെ കേരളത്തിലെ മനോവിശ്ലേഷ സൈദ്ധാന്തികരിൽ അഗ്രഗണ്യനായ എം.എൻ. വിജയൻ മാഷ് വിവരിക്കുന്നത് ഇങ്ങനെയാണ്: വർത്തമാനകാലത്ത് ഉണർന്നിരിക്കുന്ന രത്യനുഭവങ്ങൾ മൃതമായ ഭൂതകാലത്തെ ഭാവികാലമാക്കി മാറ്റും .
എൺപതുകളിലെ ഒരു ശരാശരി മലയാളി ബാലൻ്റെ ആദ്യ ഉണർത്തു ബിംബങ്ങളായ ഇത്തരം പ്രതിനിധാനങ്ങളുടെ പ്രാഥമികമാതൃകകൾ (prototype) ‘മനോരമ’, ‘മംഗളം’ മുതലായ അന്നത്തെ ജനപ്രിയ ‘മ’ വാരികകളിൽ വരച്ചുകാണപ്പെട്ട കുടം കമഴ്ത്തിയതുപോലെ ജഘനങ്ങളുള്ള അപ്സരസ്സുകളും വടക്കൻപാട്ടു പശ്ചാത്തലത്തിൽ പട്ടുമുലക്കച്ച കെട്ടിയ പെണ്ണുങ്ങളും ബെൽട്ടിലുരച്ച് മൂർച്ചയാക്കുന്ന ഷേവിംഗ് കത്തികളും, താടി വടിച്ചു കഴിഞ്ഞാൽ മുഖത്തുരയ്ക്കുന്ന, ആലവുമുള്ള ബാർബർ ഷാപ്പുകളിലെ ചുമരിലെ ബോംബെ ഡയിംഗ് കലണ്ടറുകളിൽ ചെരിഞ്ഞുനില്ക്കുന്ന (സീനത്ത് അമനെ പോലുള്ളവർ) ഫുൾസൈസ് നഗ്നാംഗികളുമായിരിക്കണം. ഈ ദൃശ്യാനുഭൂതികളുടെ ലോകത്തു നിന്ന് അല്പം കൂടെ മുതിരുമ്പോഴാണ് ഒരുവന് എഴുത്തിലെ രതിവാങ്മയങ്ങളിലേക്ക് പ്രവേശനമുണ്ടാവുക.
(തുടരും)
സൈദ്ധാന്തികവും ഒപ്പം ജനകീയവുമായ എഴുത്ത്… ഇഷ്ടം
നന്ദി, സ്നേഹം വായനയ്ക്കും, അഭിപ്രായത്തിനും♥️♥️
Said it
Thank you♥️
നന്ദി, സ്നേഹം വായനയ്ക്കും, അഭിപ്രായത്തിനും♥️♥️
നമ്മൾ കടലും സൂര്യോദയവും അസ്തമയവും ഒക്കെ കണ്ട് അതിശയപ്പെട്ടു തിരിച്ചു വരുമ്പോൾ, കടൽക്കരയിൽ കുനിഞ്ഞിരുന്ന് കക്കയും ചിപ്പിയും ചെറു ഞണ്ടുകളുടെ കുഴികളും പല നിറത്തിലുള്ള പൂഴിത്തരികളും മറ്റും ചികഞ്ഞു ചികഞ്ഞു പരിശോധിച്ച് അന്തം വിടുന്ന ഒരാളെ കാണും. പേരു ചോദിച്ചാൽ പറയും, അനിലേഷ് അനുരാഗ്.
????????????
Sir♥️???? Do read and comment on future posts too.
60 കളിലും 70 കളിലും ജനിച്ച ഒരു ശരാശരി മലയാളികളുടെ അന്യ ലിംഗ ആകര്ഷണത്തിന്റെ ആദ്യാനുഭവം ഒളിച്ചു കളിയിലും തൊട്ടുകളിയിലും ഇരുണ്ട മുറികളിലും തട്ടുമ്പുറത്തും ആളില്ലാ പറമ്പിലെ മരം കയറ്റത്തിലും എല്ലാം തുടങ്ങുന്നു എന്നത് നേര് തന്നെ
????
Thank you very much for your observation. Do read and comment on future posts too♥️????
It is not an easy task to write and understand these kinds of articles. But here, each word and concept that have been put forward is written in such a way that people who read can well comprehend and think. Such a fine writing! Good work. Waiting for the next part. ????
Thank you very much, Athira M S for your observation♥️????Do read and comment on the further posts too.
The faustian desire to know is as primeval as the story of Adam and Eve. If it cost Faustus his soul for Adam it was paradise. The what and why of things have always allured the mortals. The tree of knowledge and the tree of life still pose challenges. Anilesh, through the study of man, is properly creating a narrative of his own. What is behind the hidden? Who doesn’t want to know? Well written, Anilesh. Congrats! I am sure the best is yet to be!
Thanks a lot, my dear sir. Your observations and insights have always been invaluable for me. You are one of the exceptional teachers who made us think differently. Do continue to read and comment.
The faustian desire to know is as primeval as the story of Adam and Eve. If it cost Faustus his soul, for Adam it was paradise. Through the proper study of man, Anilesh unfolds ‘Everyman’s’ urge to ‘know’ the hidden. Well written, Anilesh! I am sure the best is yet to be!
തുറന്നെഴുത്തിന്റെ ഗൂഢരതിയ്ക്കപ്പുറം സൈക്കോളജിക്കലി ഫ്രോയിഡിന്റെ കണ്ടെത്തലുകൾ ശരിവെക്കപ്പെടുന്നു… നല്ലെഴുത്ത്: തുടരുക
Thank you, Janan???? Do read the future posts and comment????
Fine Observations, Writing..
Thank you for reading and commenting♥️
Sensible writing ❤️
രസികത്വവും ധിഷണയും സമന്വയിപ്പിച്ച എഴുത്ത് ????????
Thank you dear ????