കവിത
അനീഷ് പാറമ്പുഴ
നാൽക്കവലയിൽ നിൽക്കുന്ന
ഒരു കുട്ടിയപ്പോലെയാണ്
ചിലപ്പോൾ മനസ്സ്
ഏത് വഴി എപ്പോൾ ഓടിപോകുമെന്ന് ആർക്ക് പ്രവചിക്കാനാവും
ചില്ലകളിൽ നിന്ന് തുഞ്ചത്തേക്ക്
വളരെ വേഗം ഓടിക്കയറുന്ന അണ്ണാനെപ്പോലെ
വലിയ പ്രയത്നശാലിയുമാണവൻ
പിടിവിട്ട് വീഴാറുണ്ട് പലവട്ടം
നല്ല തണുപ്പുള്ള രാത്രിയിൽ
വിജനമായ ഒരു കമ്പാർട്ട്മെന്റിൽ
അപ്പുറത്തും ഇപ്പുറത്തും
മുഖത്തോട്ട് നോക്കി ഇരിക്കുന്ന ആണിനെയും പെണ്ണിനെയും പോലെ
മനസ്സിനെ ഇരുത്തിയിട്ട് വെറുതെ നോക്കിക്കൊണ്ടിരിക്കണം
ബഹുരസമായിരിക്കും.

…
അനീഷ് പാറമ്പുഴ
കോട്ടയം പാറമ്പുഴ സ്വദേശി.
സോഷ്യൽ മീഡിയയിലും ആനുകാലികങ്ങളിലും കവിത എഴുതുന്നു.
പാപ്പാത്തി പുസ്തകങ്ങൾ ഉടൻ പുറത്തിറക്കുന്നു. ചക്കക്കുരു മാങ്ങാ മണം ആദ്യബുക്ക്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.