Homeസാംസ്കാരികംനദീതടത്തിലെ പക്ഷിവേട്ടക്കാർ - ഒരു ടൈം ട്രാവൽ ഡ്രാമ

നദീതടത്തിലെ പക്ഷിവേട്ടക്കാർ – ഒരു ടൈം ട്രാവൽ ഡ്രാമ

Published on

spot_imgspot_img

സാംസ്കാരികം

അനീഷ് അഞ്ജലി

സ്കൂൾ ചരിത്ര ക്ലാസ്സുകളിൽ പ്രാചീന സംസ്ക്കാരങ്ങൾക്കിടയിലെ ബൈഹാർട്ട് പേരുകളിലെ താരം സിന്ധുനദീതട സംസ്ക്കാരത്തിലെ മോഹൻ‌ ജൊ-ദാരോ ആയിരുന്നു. മറന്നു പോയ മോഹൻ ജൊ ദാരോയെ ഓർമ്മിപ്പിച്ചത് ഇന്നത്തെ ദാരോയുടെ അവസ്ഥകളെ കാണിച്ചു തരുന്ന ചില ഫോട്ടോഗ്രാഫുകളാണ്.

aneesh-anjali
അനീഷ് അഞ്ജലി

സിന്ധുനദീതട നാഗരികതയിലെ ഏറ്റവും വലിയ നഗര-വാസസ്ഥലങ്ങളിൽ ഒന്നായിരുന്നു ഇന്നത്തെ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ മോഹൻ‌ജൊ-ദാരോ. (അതായത് മെട്രോ നഗരങ്ങളുടെ സകല സൗകര്യങ്ങളും നിറഞ്ഞ അന്നത്തെഒരു പ്ലാൻഡ് സിറ്റി) ഉദ്ദേശം ക്രി.മു. 2600-ൽ നിർമ്മിച്ച ഈ നഗരം ലോകത്തിലെ ആദ്യകാല നഗര-വാസസ്ഥലങ്ങളിൽ ഒന്നായിരുന്നു. പുരാതന ഈജിപ്ത്, മെസൊപ്പൊട്ടേമിയ, ക്രീറ്റ് എന്നിവിടങ്ങളിലെ നാഗരികതകൾക്ക് സമകാലീനമായിരുന്നു മോഹൻ‌ജൊ-ദാരോ. വെള്ളപ്പൊക്കം മൂലം നിരവധി തവണ പട്ടണം മണ്ണിനടിയിൽപ്പെട്ടിരുന്നതിനാൽ ഒന്നിനുകീഴെ ഒന്നായി ഒൻപതു തട്ടുകളിലാണ്‌ ഉത്ഖനനം ചെയ്യപ്പെട്ടിരിക്കുന്നത്. പരമോന്നതിയുടെ കാലത്ത് തെക്കേ ഏഷ്യയിലെയും ഒരുപക്ഷേ ലോകത്തിലെ തന്നെയും ഏറ്റവും വികസിച്ചതും പുരോഗമിച്ചതുമായ നഗരവും അതായിരുന്നു.

കാലത്തിന് മുൻപേ പറന്ന സംസ്ക്കാരത്തിന്റെ ശേഷിപ്പുകൾക്ക് മുകളിൽ 5000 വർഷം പഴക്കമുള്ള മോഹൻ ജൊ ദാരോ പക്ഷിവേട്ട രീതി ഇന്നും പിൻതുടരുന്ന മൊഹാനിസ്മത്സ്യത്തൊഴിലാളികളുടെ പക്ഷിവേട്ടയെ കുറിച്ചുള്ള റാന്റി ഓൾസൺ (Randy Olson) എന്ന ഫോട്ടോഗ്രാഫറുടെ ശ്രദ്ധേയമായഫോട്ടോ ഫീച്ചറാണ് ദാരോയെ വീണ്ടും ഓർമ്മയിലെത്തിച്ചത്. വേട്ട രീതികൾ ഒരു മ്യൂസിക്കൽ തിയ്യേറ്റർപ്ലേ പോലെ സൗന്ദര്യം നിറഞ്ഞതും, സസ്പെൻസ് നിറഞ്ഞതുമാണ്.

randy-olson
Randy Olson

അഭിനയത്തിന്റെ അരങ്ങാണ് വേട്ടയുടെ ഓരോ സീനുകളും തിരശ്ശീല ഉയരുമ്പോൾ
മൊഹാനിസുകൾ സിന്ധു നദിയിൽ മുൻപ് പിടിച്ചെടുത്ത വശീകരണ പക്ഷിയായ കൊക്കിനെ നദിയിലെ ഒരു പ്രത്യേക ഇടത്തിൽ കെട്ടിയിടുന്നു.തുടർന്ന് യഥാർത്ഥ പക്ഷിത്തൊലികളിൽ തൂവലുകൾ നിറഞ്ഞ മാസ്കുകൾ തലയിൽ ധരിച്ച് കഴുത്തറ്റം നദിയിൽ മുങ്ങുന്നു. പക്ഷിയെ അനുകരിക്കും വിധം അവർ തല കുലുക്കി, ചിറകടിച്ച് ജലപരപ്പിൽനൃത്തം ചെയ്യും.. ഇതിൽ ആകൃഷ്ടയാവുന്ന പക്ഷികൾ യഥാർത്ഥ പക്ഷിയെന്ന് തെറ്റിദ്ധരിച്ച് മയങ്ങുന്ന നിമിഷം അരങ്ങിൽ മുഖംമൂടി ധരിച്ച മനുഷ്യൻ തന്റെ ഇരയെ പിടികൂടുന്നു. അത്താഴത്തിന് ആ പക്ഷി വിഭവമായി മാറുമ്പോൾ വേട്ട നാടകം പൂർണ്ണമാവുന്നു.

സിന്ധൂ നദീതടത്തിന്റെ പുരാതന സംസ്കാരത്തിന്റെ അതിശയിപ്പിക്കുന്ന ചില അവശിഷ്ടങ്ങൾ മോഹൻ ജൊ ദാരോ ഇന്നും സൂക്ഷിക്കുന്നു എന്നതിന്റെ ജീവനുള്ള ഉദാഹരണമാണിത്. 4,600 വർഷം പഴക്കമുള്ള ടെറകോട്ടയിലും, കൽ ഗുഹകകളിലും ചിത്രീകരിച്ചിരിക്കുന്ന അടി നിരപ്പായ ശൈലിയിൽ നിർമ്മിച്ചബോട്ടുകളാണ് ഇന്നും മൊഹാനിസ് മത്സ്യത്തൊഴിലാളികൾ ഈ വേട്ടയ്ക്കും, മീൻ പിടിക്കാനും ഉപയോഗിക്കുന്നത്. ഇപ്പോഴും 5,000 വർഷം പഴക്കമുളള പക്ഷിവേട്ട രീതി പിൻതുടരുന്ന മൊഹാനിസുകൾ നമുക്ക് കാണിച്ചു തരുന്നത് നദീതട സംസ്ക്കാരത്തിലേക്കുള്ള ടൈം ട്രാവലാണ്.

randy-olson-05
©RandyOlson
randy-olson-04
©RandyOlson
randy-olson-03
©RandyOlson
randy-olson-02
©RandyOlson
randy-olson-01
©RandyOlson

കൂടുതൽ ചിത്രങ്ങൾ കാണാം…

Five Bird Hunters, Indus River | Mohenjo Daro, Pakistan

 

 

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...