ആകാശഗംഗയുടെ രണ്ടാം ഭാഗത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

0
269

ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നു. സംവിധായകൻ വിനയൻ തന്നെയാണ് ഇക്കാര്യം തന്‍റെ ഫെയസ് ബുക്ക്‌ പേജിലൂടെ പങ്കുവെച്ചത്. ഏപ്രിൽ മാസത്തില്‍ ആരഭിക്കുന്ന ചിത്രത്തിലേയ്ക്ക് ഒരു പുതുമുഖ നായികയെ തേടുകയാണ് സംവിധായകന്‍.

വിനയന്റെ ഫെയസ് ബുക്ക്‌ പോസ്റ്റ്‌ വായിക്കാം

“പ്രിയ സുഹൃത്തുക്കളെ..

1999-ല്‍ റിലീസ് ചെയ്ത് 150 ദിവസം തീയറ്ററുകളില്‍ ഓടുകയും മലയാളസിനിമയില്‍ ഒരു ട്രെന്‍ഡ് സെറ്ററായി മാറുകയും ചെയ്ത ആകാശഗംഗ-യുടെ രണ്ടാം ഭാഗമാണ് ഞാന്‍ ഉടനേ ചെയ്യുന്ന സിനിമ. അടുത്തമാസം (ഏപ്രിലില്‍) ചിത്രീകരണം ആരംഭിക്കും. അതുകഴിഞ്ഞ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്കു കയറാം എന്നു കരുതുന്നു. ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെയും ‘നങ്ങേലി’ എന്ന ചരിത്ര സിനിമയുടെയും പേപ്പര്‍ ജോലികള്‍ നടക്കുന്നു. ആകാശഗംഗയിലേക്ക് ഒരു പുതുമുഖ നായികയെ തേടുകയാണ്. 17-നും 22-നും ഇടയില്‍ പ്രായവും അഞ്ചടി നാലിഞ്ചിനു മുകളില്‍ പൊക്കവും അഭിനയ താല്പര്യവുമുള്ള പെണ്‍കുട്ടികളോ അവരുടെ രക്ഷിതാക്കളോ ഈ ഫേഫെയസ് ബുക്ക്‌ പേജിലേക്ക് ഫോട്ടോയും ഫോണ്‍ നമ്പറും ഉള്‍പ്പടെ മെസ്സേജ് ചെയ്താല്‍ പരിഗണനാര്‍ഹരായവരെ സെലക്ട് ചെയ്യാനായി ക്ഷണിക്കുന്നതാണ്. ഫോട്ടോകളും ഫോണ്‍ നമ്പറും 9746959022 എന്ന നമ്പറിലേക്കു വാട്ട്‌സ് ആപ്പ് ചെയ്താലും മതിയാകും”.

LEAVE A REPLY

Please enter your comment!
Please enter your name here