ഉയിരെടുപ്പുകൾ

0
312
athmaonline-ajeshnallanchi-uyireduppukal-wp

കവിത

അജേഷ് നല്ലാഞ്ചി

തീവണ്ടിച്ചക്രങ്ങൾക്ക്
തലയില്ലാത്ത ഉടലുകളോട്
തോന്നുന്ന
പ്രണയത്തെക്കുറിച്ചാണ്
‘ഉയിരെടുപ്പെന്ന’ കവിത
പറയാൻ ശ്രമിക്കുന്നത്

നിസ്സഹായതയുടെ ചൂളം വിളികൾ
ചെവി തുളയ്ക്കുകയും
കൂട്ടിമുട്ടൽ മരീചികയെന്ന്
പാളങ്ങൾ വരച്ചുകാട്ടുകയും ചെയ്യുമ്പോൾ

ചുവന്ന പിടിയുള്ള ചങ്ങല വലിച്ച്
ഈ കളിയൊന്നു നിർത്തി
പുത്തനൊന്നു തുടങ്ങാമെന്നോർക്കുമ്പോൾ
വാതിൽപ്പടിയിൽ നിന്നകത്തേക്ക്
ആഞ്ഞു തള്ളിയിട്ടും
എത്തിപ്പെടാതിരിക്കുമ്പോൾ

ബോഗികൾ നിറയെ
വീട് നഷ്ടപ്പെട്ടവർ
നിറയുമ്പോൾ

ഉയിരിന്റെ
പാതയിരട്ടിപ്പിക്കൽ
ആസാധ്യമെന്നും
ഓരോ അണുവിലും
വേർപെടുത്തിയാൽ
പൊട്ടിത്തെറിച്ചേക്കാവുന്ന
യുറേനിയമാണെന്നും കൂടി
തിരിച്ചറിയുമ്പോൾ
ആശങ്കകൾ ഇല്ലാതാവും

രതി സമാപ്തിയിൽ
മരണമെന്ന്
ഏത് ചിലന്തിക്കാണ്
അറിയാത്തത്
എന്നിട്ടും!
എന്നപോൽ
ഉയിരെടുപ്പുകൾ
തുടരും….

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here