‘മായ’, ‘ഡോറ’ എന്നീ ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്കുശേഷം നയന്‍താര കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് ‘ഐറ’. ഭയപ്പെടുത്തുന്ന രംഗങ്ങളുമായാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായിരിക്കുന്നത്. ‘ലക്ഷ്മി’, ‘മാ’ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സര്‍ജുന്‍ കെ. എം. സംവിധാനം ചെയ്ത ‘ഐറ’ നിര്‍മ്മിച്ചിരിക്കുന്നത് കെ. ജെ. ആര്. സ്റ്റുഡിയോസ് ആണ്.
ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് നയന്‍താര എത്തുന്നത്. യമുന എന്ന ജേര്‍ണലിസ്റ്റായും ഭവാനി എന്ന നാട്ടിന്പ്പുറത്തുകാരിയായുമാണ് നയന്‍താര എത്തുന്നത്. യോഗി ബാബു, ജയപ്രകാശ്, കലൈരസന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.