ആദി തിയറ്ററുകളിലേക്ക്

0
643

പ്രണവ് മോഹൻലാൽ നായകനായി അഭിനയിക്കുന്ന റിപബ്ലിക്ക് ദിനത്തിൽ തിയറ്ററുകളിലെത്തുന്നു. ഹിറ്റ്മേക്കർ ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിൽ ആദി എന്ന യുവസംഗീതജ്ഞൻറെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. ആന്റണി പെരുന്പാവൂർ ഒരുക്കുന്ന ചിത്രത്തിൽ അനുശ്രീ, ഷറഫുദ്ദീൻ, സിജു വിൽസൺ, സിജോയ് വർഗ്ഗീസ് എന്നിവർ അഭിനയിക്കുന്നു. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

പുനർജനിയിലൂടെയും ഒന്നാമനിലൂടെയും ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് നായകനായെത്തുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജീത്തുവിനൊപ്പം ലൈഫ് ഒഫ് ജോസൂട്ടി, പാപനാശം എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായിരുന്നു പ്രണവ്. ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന  ഇരുപത്തിയൊന്നാമത്തെ ചിത്രം കൂടിയാണു ആദി.

LEAVE A REPLY

Please enter your comment!
Please enter your name here