മീഡിയ ഏജന്‍സികള്‍ക്ക് അവസരം

0
409

സംസ്ഥാനത്ത് നാഷണല്‍ ന്യൂട്രീഷന്‍ മിഷന്റെ സാമൂഹ്യമാധ്യമ പ്രചാരണ പരിപാടികള്‍ നടപ്പാക്കുന്നതിന് മീഡിയ ഏജന്‍സികളെ തിരഞ്ഞെടുക്കുന്നു. സാമൂഹ്യ മാധ്യമ പ്രചാരണ പരിപാടികള്‍ നടത്തിയതില്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടാകണം. പരിപാടികള്‍ നടത്തിയതിന്റെ വിശദ വിവരം പോര്‍ട്ട്‌ഫോളിയോ രൂപത്തിലാക്കി ജൂണ്‍ 13ന് വൈകിട്ട് അഞ്ച് മണിയ്ക്ക് മുന്‍പ് അപേക്ഷകള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണം. കവറിന് പുറത്ത്, നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍ സാമൂഹ്യമാധ്യമ പ്രചാരണ പരിപാടികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിന് മീഡിയ ഏജന്‍സികളെ തിരഞ്ഞെടുക്കല്‍ എന്ന് രേഖപ്പെടുത്തണം.

അയയ്‌ക്കേണ്ട വിലാസം:
ഡയറക്ടര്‍
വനിതാ ശിശു വികസന വകുപ്പ്
പൂജപ്പുര
തിരുവനന്തപുരം

കൂടുതല്‍ വിവരങ്ങള്‍ക്ക് : 04712346534

LEAVE A REPLY

Please enter your comment!
Please enter your name here