കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’

0
187
Athma Art Inaguration

​കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ ആർട്ട് മൂവ്‌മെന്റിന്റെ (AGAM) ആദ്യ ചുവടായ ‘ആത്മ ആർട്ട് ഗ്യാലറി’ കലാലോകത്തിന് സമർപ്പിച്ചു. പ്രശസ്ത ചിത്രകാരൻ ജോൺസ് മാത്യു ഗ്യാലറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യം മാഡ് മധുവിന്റെ സാന്നിധ്യം ചടങ്ങിന്റെ മാറ്റ് കൂട്ടി.

Athma Art Inaguration
​ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന ‘ഡിയർ വിൻസെന്റ്’ എന്ന പ്രദർശനം ഇപ്പോൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുകയാണ്.
ഇത് കേവലം ഒരു ഗ്യാലറിയുടെ ഉദ്ഘാടനമല്ല, മറിച്ച് ആഗോളതലത്തിൽ കലയെയും കലാകാരന്മാരെയും കോർത്തിണക്കാൻ ലക്ഷ്യമിടുന്ന ‘ആത്മ ഗ്ലോബൽ ആർട്ട് മൂവ്‌മെന്റി’ന്റെ തുടക്കമാണ്.

കലയെ സ്നേഹിക്കുന്നവർക്കായി ഒരു ആഗോള കേന്ദ്രം ഒരുക്കുക എന്ന ദൗത്യം യാഥാർത്ഥ്യമാക്കിയ ആത്മയുടെ ഡയറക്ടർമാരായ സുജീഷ് സുരേന്ദ്രൻ, സുർജിത്ത് സുരേന്ദ്രൻ, ഡോ. സൂര്യ എന്നിവർ ഈ വലിയ മുന്നേറ്റത്തിന് തുടക്കം കുറിച്ചു.

Athma Art Studion Inaguration3

ഉദ്ഘാടന ചടങ്ങിൽ പങ്കുചേരുകയും കലയോടുള്ള തങ്ങളുടെ അനുഭാവം പ്രകടിപ്പിക്കുകയും ചെയ്ത എല്ലാവരോടും സംഘാടകർ നന്ദി അറിയിച്ചു. കോഴിക്കോട്ടെ ഈ പുതിയ കലാകേന്ദ്രത്തിലേക്ക് എല്ലാ കലാലോക പ്രേമികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
​വരൂ… കലയുടെ ആത്മാവിനെ തൊട്ടറിയൂ!
ഡിയർ വിൻസെന്റ് : January 20 – February 8
​📍 സ്ഥലം: ആത്മ ആർട്ട് ഗ്യാലറി, കോഴിക്കോട്.

LEAVE A REPLY

Please enter your comment!
Please enter your name here