കാലടി സംസ്കൃത സർവ്വകലാശാലയിൽ എം.എ, എം.എസ്.സി, എം.എസ്.ഡബ്യൂ, എം.പി.എഡ്, എം.എഫ്.എ, പി.ജി.ഡിപ്ലോമ തുടങ്ങിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കാലടി പ്രാധാന കേന്ദ്രമടക്കം ഒൻപത് പ്രാദേശിക കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനത്തിനുള്ള അപേക്ഷകളാണ് വിളിച്ചിരിക്കുന്നത്. തിരുവനന്തപുരം, പന്മന, തുറവൂർ, ഏറ്റുമാനൂർ, തൃശ്ശൂർ, തിരൂർ, കൊയിലാണ്ടി, പയ്യന്നൂർ എന്നിവിടങ്ങളിലാണ് തദ്ദേശീയ കേന്ദ്രങ്ങൾ.
എം.എസ്.സി ജ്യോഗ്രഫി, സൈക്കോളജി, എം.എ. മലയാളം,അറബിക്, ഉർദു, ഹിന്ദി, ചരിത്രം, ഇംഗ്ലീഷ്, കമ്പരേറ്റീവ് ലിറ്ററേച്ചർ & ലിംഗ്വിസ്റ്റിക്സ്, സംസ്കൃതസാഹിത്യം, സംസ്കൃതവ്യാകരണം, തത്ത്വചിന്ത, സംസ്കൃതന്യായം, സംസ്കൃതവേദാന്തം, തീയറ്റർ, സംഗീതം, നൃത്തം(ഭരതനാട്യം, മോഹിനിയാട്ടം), മനഃശാസ്ത്രം, വേദിക് സ്റ്റഡീസ്, സംസ്കൃതം ജനറൽ, ജന്റർ, എക്കോളജി & ദളിത് സ്റ്റഡീസ്, എം.എസ്.ഡബ്ലിയു, എം.പി.എഡ് തുടങ്ങിയ ബിരുദാനന്തര ബിരുദ കോഴ്സുകളും ഹിന്ദി മൊഴിമാറ്റത്തിൽ പി.ജി ഡിപ്ലോമ കോഴ്സും സർവ്വകലാശാല നൽകുന്നു.
മെയ് മാസത്തിൽ നടക്കുന്ന പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഏപ്രിൽ 28 ആണ്. ഓൺലൈൻ അപേക്ഷകയുടെ പകർപ്പുകൾ അതത് വകുപ്പ് മേധാവി, ഉപകേന്ദ്ര ഡയറക്റ്റർ എന്നിവർക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ssuc.ac.in സന്ദർശിക്കാം.