നിധിന്‍. വി.എന്‍
പ്രകാശ് ബാരെയും ഗീതാഞ്ജലിതാപയെയും പ്രധാന വേഷത്തിലൊരുങ്ങുന്ന ഡോ:ബിജുവിന്‍റെ പ്രഥമ ഇംഗ്ലീഷ് സംരംഭമാണ് ‘പെയിന്റിംഗ് ലൈഫ്’. കാൻ ഫെസ്റ്റിവല്ലിലടക്കം 21 ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച സൈറയായിരുന്നു (2006) ആദ്യ ചിത്രം. തുടർന്ന് രാമൻ(2008), വീട്ടിലേക്കുള്ള വഴി (2010), ആകാശത്തിന്റെ നിറം(2012), വലിയ ചിറകുള്ള പക്ഷികൾ ( 2015), പേരറിയാത്തവർ ( 2016), കാട് പൂക്കുന്ന നേരം(2017), സൌണ്ട് ഓഫ് സൈലെന്‍സ് (2017) എന്നീ സിനിമകൾ സംവിധാനം ചെയ്തു. പ്രഥമ ഇംഗ്ലീഷ് ചിത്രമായ പെയിന്റിംഗ് ലൈഫ് അദ്ദേഹത്തിന്റെ ഒൻപതാമത്തെ ചിത്രമാണ്.
മലയാളത്തിൽ നിന്നും ഇംഗ്ലീഷിലെത്തുമ്പോൾ ‘ഡോ:ബിജു’എന്ന പേരിൽ നിന്നും ബിജുകുമാർ ദാമോദരൻ എന്ന പേരിലേക്ക് മാറിയിരിക്കുന്നു. ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തുന്ന ‘വെയിൽ മരങ്ങൾ’ ആണ് അദ്ദേഹത്തിന്റെ പത്താമത്തെ സിനിമ.