കോഴിക്കോട്: കുന്ദമംഗലം ആൽഫ – ALS – IAS അക്കാദമി നടത്തുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനം ജൂൺ മാസത്തിൽ ആരംഭിക്കും. സ്കോളർഷിപ്പ് പരീക്ഷ മാർച്ച് 18ന് രാവിലെ 11മുതൽ 12വരെ നടക്കും.
ആൽഫയുടെ കുന്ദമംഗലം, തിരുവമ്പാടി, കൂരാച്ചുണ്ട്, കോടൻചേരി, മരുതോങ്കര സെൻററുകളിലും പെരിന്തൽമണ്ണ സെൻറ് അൽഫോൻസ പള്ളിയിലുമാണ് സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നത്.
ബിരുദധാരികൾക്കും ബിരുദ വിദ്യാർഥികൾക്കും പങ്കെടുക്കാം. ആദ്യ മൂന്നു റാങ്കുകാർക്ക് യഥാക്രമം 100000, 50000, 25000 രൂപ സ്കോളർഷിപ്പായി നൽകും. നാലു മുതൽ നൂറ് വരെ സ്ഥാനക്കാർക്ക് മാർക്കിന് അനുസരിച്ച് ഫീസിളവ് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 0495 – 2800440, 9745745060, 9496442876 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.