ശരണ്യ. എം.
അഞ്ചാം ക്ലാസുകാരൻ സൂര്യകിരണിന് ഇത് അംഗീകാരങ്ങളുടെയും സന്തോഷങ്ങളുടെയും കാലം. അപ്രതീക്ഷിതമായി വന്നു ചേർന്ന നായക കഥാപാത്രത്തിന്റെയും സംസ്ഥാന അവാർഡ് അടക്കമുള്ള അംഗീകാരത്തിന്റെയും നിറവിലാണ് തിരുവനന്തപുരംകാരനായ ഈ പത്തുവയസ്സുകാരൻ. പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘അതിശയങ്ങളിടെ വേനൽ’ എന്ന സിനിമ നിരവധി തവണ കണ്ട് കഴിഞ്ഞു എന്നവൻ മാധ്യമങ്ങളോട് പറയുമ്പോഴും സംസ്ഥാന അവാർഡിന് ശേഷം ആദ്യമായാണ് സിനിമ ഒരു പൊതു വേദിയിൽ പ്രദർശിപ്പിക്കുന്നത് എന്ന സവിശേഷതയും എടുത്ത് പറയേണ്ടതുണ്ട്.
കോഴിക്കോട് നടന്നുവരുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയിലേയും തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലേയും പ്രധാന ആകർഷണമായി മാറിക്കഴിഞ്ഞു ഈ പത്തു വയസ്സുകാരനും അവന്റെ നിഷ്‌കളങ്കമായ അഭിനയവും.