നെഹ്‌റു യുവ കേന്ദ്ര നാഷനൽ യൂത്ത് വൊളണ്ടിയർമാരാവാം

0
559

സർക്കാരിന്റെ വിവിധ വികസനക്ഷേമ പരിപാടികൾ സംഘടിപ്പിച്ച് രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം നാഷനൽ യൂത്ത് വൊളണ്ടിയർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

നാഷനൽ യൂത്ത് കോർ പദ്ധതിയനുസരിച്ച് 2018 ഏപ്രിൽ ഒന്നിന് 18 വയസ് പൂർത്തിയായവരും 29 വയസ് കവിയാത്തവരാവണം അപേക്ഷകർ.

പത്താം ക്ലാസ്സോ അതിലധികമോ വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ നിന്നും രണ്ട് പേരെ വീതം ജില്ലയിലെ ഓരോ വികസന ബ്ലോക്കുകളിലും നെഹ്‌റു യുവ കേന്ദ്ര നിയമിക്കും. അധിക വിദ്യാഭ്യാസ യോഗ്യതയും കംപൂട്ടർ, റിപ്പോർട്ടിങ് പരിജ്ഞാനമുളളവർ, എൻ.എസ്.എസ്, എൻ.സി.സി, യൂത്ത് ക്ലബ്ബ് പ്രവർത്തകർ, വനിതകൾ, പട്ടികജാതി, പട്ടികവർഗക്കാർ എന്നിവർക്ക് മുൻഗണനയുണ്ട്.

ജില്ലാ കലക്ടർ ചെയർമാനായ സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുക്കുന്നവർക്ക് 2018 ഏപ്രിൽ ഒന്ന് മുതൽ 2019 മാർച്ച് 31 വരെ ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസം 5000 രൂപ ഓണറേറിയമായി ബാങ്ക് അക്കൗണ്ട് വഴി ലഭിക്കും. 15 ദിവസത്തെ വിദഗ്ധ പരിശീലനം നൽകും.

റഗുലർ വിദ്യാർഥികളും മറ്റ് ജോലിയുള്ളവരും അപേക്ഷിക്കാൻ അർഹരല്ല. മാർച്ചിൽ പരീക്ഷ എഴുതുന്നവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർക്ക് 2018 മാർച്ച് 13 നകം നെഹ്‌റു യുവ കേന്ദ്രയുടെ ജില്ല ഓഫീസുകളിൽ അപേക്ഷ നൽകാം.

ജില്ലാ ഓഫീസുകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് സന്ദർശിക്കുക:
http://www.nyks.org/compile/kenadd1.aspx

LEAVE A REPLY

Please enter your comment!
Please enter your name here