നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി. മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് ഡ്രൈവര്‍, സെക്യൂരിറ്റി തസ്തികയില്‍ നിയമനം നടത്തുന്നു. ഡ്രൈവര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി., ഹെവി ലൈസന്‍സ്, പാസഞ്ചേഴ്‌സ് ബാഡ്ജ് എന്നിവയാണ് യോഗ്യതയായി പരിഗണിക്കുക. സെക്യൂരിറ്റി തസ്തികയില്‍ എസ്.എസ്.എല്‍.സി. യും 60 വയസ്സിന് താഴെ പ്രായമുളള എക്‌സ് സര്‍വ്വീസ്മാനിന് മുന്‍ഗണന. താത്പര്യമുളളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി സെപ്റ്റംബര്‍ 26 ന് ഉച്ചയ്ക്ക് രണ്ടിന് നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കൂടികാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. നെന്മാറ ബ്ലോക്ക് പരിധിയിലുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 04923242677.