വിശാൽ ചിത്രം ആക്ഷന്റെ ഫസ്റ്റ് ലുക്കെത്തി

0
212

വിശാലിനെ നായകനാക്കി സുന്ദർ സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ആക്ഷൻ “. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് നടി കുശ്ബു റിലീസ് ചെയ്തു. പേര് സൂചിപ്പിക്കുന്നപോലെ തന്നെ ഒരു ആക്ഷൻ ചിത്രമായിരിക്കും ഇത്.

തമിഴ് സിനിമയുടെ ആക്ഷൻ ഹീറോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിശാൽ മിലിട്ടറി കമാൻഡോ ഓഫീസറായിട്ടാണ് അഭിനയിക്കുന്നത്. ഒരു സത്യാന്വേഷണാർത്ഥം ലോകം മുഴുവൻ സഞ്ചരിക്കേണ്ടി വരുന്ന ഈ കഥാപാത്രത്തിന് ആക്ഷൻ, ചേസിങ് തുടങ്ങിയവയും സാഹസികമായ സംഘട്ടന രംഗങ്ങളുമാണത്രെ സ്റ്റണ്ട് മാസ്‌റ്റർമാരായ അൻബറിവ്‌ ഒരുക്കിയത്.

ബിഗ് ബഡ്ജറ്റിൽ നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ട ചിത്രം തുർക്കിയിലെ അസർ ബൈസാൻ, കേപ്പഡോഷ്യ, ബാകൂ, ഇസ്താൻബുൾ, തായ്‌ലൻഡിലെ ക്രാബി ദ്വീപുകൾ, ബാങ്കോക്ക് തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഇന്ത്യയിൽ ജയ്‌പൂർ, ഋഷികേശ്, ഡെറാഡൂൺ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. തമന്നയും മലയാളിയായ ഐശ്വര്യ ലക്ഷ്‌മിയുമാണ് ആക്ഷനിൽ വിശാലിന്റെ നായികമാർ. ട്രൈഡണ്ട് ആർട്ട്സിന്റെ ബാനറിൽ ആർ രവീന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here