Biju Suvarna ( ബിജു സുവർണ)

0
584
Biju suvarna ബിജു സുവർണ

1975 ൽ കുറുങ്ങോട്ട് ശങ്കരൻ നായരുടേയും കായക്കൽ തങ്കമണി എന്നവരുടേയും മകനായി ജനനം. 

സ്കൂൾ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം എലത്തുർ ശ്രീധരൻ മാസ്റ്ററുടെ കീഴിൽ ഫോട്ടോഗ്രഫി പഠനം. 

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ സുവർണ്ണ ജൂബിലി ആഘാഷവർഷത്തിൽ ആരംഭിച്ച സുവർണ്ണ എന്ന ബ്ലാക്ക് & വൈറ്റ് സ്റ്റുഡിയോയിലൂടെയാണ് ബിജു സുവർണ്ണയുടെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങൾ ശക്തി പ്രാപിക്കുന്നത്. ടെക്നോളജിയുടെ വളർച്ച ഇത്ര തന്നെ ശക്തിയാർജിക്കാത്ത കാലങ്ങളിലും വെഡ്ഡിങ് ഫോട്ടോഗ്രാഫിയിലെ പുതിയ പരീക്ഷണങ്ങളിലൂടെയും , മോഡലിങ്ങ് ഫോട്ടോഗ്രഫി പരീക്ഷണങ്ങളിലൂടെയും കഴിവു തെളിയിച്ച ബിജു സുവര്ണ്ണ കഴിഞ്ഞ 15 വർഷമായി ഡോക്യുമെന്ററി, ഷോർട്ട്ഫിലിം, ചിൽഡ്രൻസ് ഫിലിം, എന്നീ  രംഗങ്ങളിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ചു വരുന്നു.

മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി നൂറിലേറെ പ്രൊജക്ടുകളുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട് .

കൽക്കത്തയിൽ വെച്ചു നടന്ന വിജ്ഞാൻ പ്രസാർ നാഷനൽ സയൻസ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ നാഷണൽ അവാർഡ് നേടിയ “ജേർണി” 

ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ കേരളാസംസ്ഥാന സർക്കാർ അവാർഡ് നേടിയ “സമ്മാനം”

കേരളാ ഫിലിം ഓഡിയൻസ് കൗൺസിൽ സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഷോർട്ട് ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ട “വൺസ് അപ്പ് ഓൺ എ ടൈം ,മോളി ക്യൂൾസ് ” ജനപ്രിയ ഡോക്യുമെന്ററിക്കുള്ള ടെലിവിഷൻ ചേമ്പർ അവാർഡ് നേടിയ “സാക്രിഫൈസ് ” ലൈംഗിക തൊഴിലാളികളുടെ ജീവിതം പ്രതിപാദിക്കുന്ന ഡോക്യുമെന്ററി” ഷെൽട്ടർ “

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 150 വർഷത്തെ ചരിത്രം അനാവരണം ചെയ്യുന്ന “ദി ലിവിംഗ് ലെജന്റ് “സമൂഹത്തോട് കലഹിച്ചും, പ്രണയിച്ചും, ചളിയിലമർന്നുപോയ കലാകാരൻമാരുടെ ജീവിതത്തിന്റെ പരിഛേദമായ “സാക്രിഫൈസ് ” 2015ൽ ഗോവ യിൽ നടന്ന ഇന്റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലേക്ക്തിരഞ്ഞെടുക്കപ്പെട്ട “വെയ്റ്റിങ്ങ് ഫോർ ” മലയാള സിനിമയുള്ളിടത്തോളം കാലം മറക്കാൻ പറ്റാത്ത സംവിധായകൻ കെ ആർമോഹനൻ അവസാനമായി സംവിധാനം നിർവഹിച്ച ഡോക്യുമെൻററി ഫിലിം “എസ്.കെ പൊറ്റക്കാട്ട് ആൾപ്പഴമയുടെ ആഖ്യാതാവ് “, എന്നിവയാണ് പ്രധാനസൃഷ്ടികൾ.

പുരസ്കാരങ്ങൾ

2009-ലെ കേരളാ സ്റ്റേറ്റ് ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രാഹകനുള്ള  കേരള സർക്കാർ  അവാർഡ് (കളർ ഫ്രെയിം)

2009-ൽ ടെലിവിഷൻ ചേബർ ഓഫ് കേരള സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുക്കപ്പെട്ടു (വൺസ് അപ്പോൺ എ ടൈം )

കേരള ഫിലിം ഓഡിയൻസ് കൗൺസിൽ സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ 2008ലും 2010ലും മികച്ച ഛായാഗ്രാഹകൻ  (വൺസ് അപ്പോൺ എ ടൈം, മോളി ക്യൂൾസ് ) 

2012 ൽ A K P A സ്റ്റേറ്റ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രാഹകൻ ( ബ്ലഡ് ലെസ്റ്റ് )

2016 സെപ്റ്റബറിൽ  റീലീസ് ചെയ്ത മലയാള സിനിമ “കോപ്പയിലെ കൊടുംങ്കാറ്റിന് ശേഷം

2018ൽ ചായാഗ്രഹണം നിർവ്വഹിച്ച രണ്ട് മലയാള സിനിമകളിൽ “ഒന്നാം സാക്ഷി” ചിത്രാജ്ഞലിസ്റ്റുഡിയോയിൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു, രണ്ടാമത്തെ ചിത്രം, ബിഗ് സല്യൂട്ട്. 

സുവർണ്ണ മീഡിയാ പ്രൊഡക്ഷൻ എന്ന സ്ഥാപനം വിജയകരമായ 25ാം വർഷത്തിലേക്ക് സഞ്ചരിക്കുന്നു.

കുടുംബം

ഭാര്യ ജോഷിത മക്കൾ വിവേക് ശങ്കർ, വരദ് ശങ്കർ

 

 

BIJU SUVARNA

Biju Suvarna is a multitalented person. He has actively interacted with photography. 

He was born to kurungott Sankaran and Kaayikkal Thankamani in 1975.

After completing his education he was studied photography under the guidance of Elathur Sreedharan Master. In the year India celebrating its Golden jubilee, Biju started his studio named ‘Suvarna’. 

Nowadays lots of technology comes in the field of photography. But he always makes his way differently. ‘Experience and creativity make perfection’ that was the success of Biju Suvarna.

He also worked in the field of modeling photography, wedding photography, documentary, children’s films, and short films.

In the last 15 years, he worked as a cinematographer of 100s of movies in the Malayalam, Tamil, and Kannada film industry.

Major works 

  • journey (vinjaan Prasar national science award-winning short film).
  • Sammanam (Kerala state children’s film festival award-winning short film)
  • once upon a time, molecules (a Best short film on Kerala film audience council ).
  • sacrifice (an award-winning Best short film on television chamber award).
  • shelter 
  • The living legend 
  • Waiting for 
  • S K Pottakaadu, Aalpazhamayude aakhyathavu’.

Awards and achievements

  • Bagged the State award for the Best Cinematography in Children’s film festival from Kerala Government in 2009(Colourframe)
  • Selected as the Best Cinematographer in Short Film Festival Conducted by Television Chamber of Kerala. (Once Upon A Time)
  • Was the best Cinematographer for the year 2008 and 2010 in short film festival conducted by Kerala Film Audience Council. (Once Apon A Time, Molecules ).

After the Malayalam cinema Koppayile Kodumkattu (Storm Over The Tea Cup), which was released on 2016 September. He was done cinematography for two films out of which Onnam Sakshi(The First Witness), whose Post Production work is under progress. The second film Big Salute. The Production company Suvarna Media Production is entering into glorious 25th year.

Contact

Poomugam, Sivagiri, Kundamangalam, Kozhikode
Phone : 9447638328

 

To publish your profiles in athma online, Contact : +919048906827

LEAVE A REPLY

Please enter your comment!
Please enter your name here