ഇന്ത്യയുടെ ചൊവ്വാ ദൗത്യമായിരുന്ന മിഷന് മംഗളിന്റെ കഥ പറയുന്ന മിഷന് മംഗള്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. അക്ഷയ് കുമാര്‍ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ തപ്സി പന്നു, വിദ്യാബാലന്, സോനാക്ഷി സിന്‍ഹ, നിത്യ മേനോന്, കൃതി കുല്‍ഹാരി, ശര്‍മന്‍ ജോഷി എന്നിവരാണ് മറ്റുതാരങ്ങള്‍. ഇന്ത്യന്‍ സ്പെയ്സ് റിസര്‍ച്ച് ഓര്ഗനൈസസേഷനിലെ ശാസ്ത്രജ്ഞരുടെ വേഷത്തിലാണ് എല്ലാവരും എത്തുന്നത്. മിഷന് മംഗള്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നിത്യ മേനോന്.
അസാധ്യമെന്ന് എല്ലാവരും വിധിയെഴുതുന്ന ഒരു ലക്ഷ്യത്തിനു പിന്നിലുള്ള ഇന്ത്യന്‍ സ്പെയ്സ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ ഏതാനും ശാസ്ത്രജ്ഞരുടെ യാത്രയും ഒടുവില്‍ ചൊവ്വയില്‍ വരെ എത്തുുന്ന മിഷന് മംഗളിന്റെ യാത്രയുമാണ് ചിത്രം പറയുന്നതെന്ന സൂചനകളാണ് ട്രെയിലറും സമ്മാനിക്കുന്നത്.
ജഗന് സാക്ഷിയാണ് മിഷന് മംഗളിന്റെ സംവിധായകന്. 2013 നവംബര്‍ അഞ്ചിനായിരുന്നു ഇന്ത്യയുടെ തന്നെ അഭിമാനമായ മിഷന് മംഗള്‍ വിജയകരമായി സംപ്രേക്ഷണം ചെയ്യപ്പെട്ടത്. ആദ്യ ശ്രമത്തില്‍ 2014 സെപ്റ്റംബര്‍ 24-ന് ചൊവ്വാ ഓര്‍ബിറ്റര്‍ മിഷന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തി. അതിന്റെ ദൗത്യജീവിതം ആറുമാസമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, 2017 ജൂണില്‍ ഉപഗ്രഹം അതിന്റെ ദ്രമണപഥത്തില് 1000 ദിവസം പൂര്‍ത്തിയാക്കി