കരിക്ക് ആരാധകരെ കട്ട വെയ്റ്റിങ്ങിലാക്കി തേരാപാര സിനിമയുടെ മോഷന്‍ പോസ്റ്ററെത്തി

0
188

കരിക്ക് ആരാധകരെ കട്ട വെയ്റ്റിങ്ങിലാക്കുന്ന തേരാപാര സിനിമയുടെ മോഷന്‍ പോസ്റ്ററെത്തി. ഉടന്‍ വരുന്നു എന്ന ക്യാപ്ഷനോടെ കരിക്കിന്റെ യുട്യൂബ് ചാനലിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.’ നഗരത്തില്‍ രാത്രി പശ്ചാത്തലത്തില്‍ ജാക്കറ്റും മാസ്‌കും ധരിച്ച് ഒരാള്‍ നില്‍ക്കുന്നതാണ് പോസ്റ്ററില്‍. മിസ്റ്ററി- ത്രില്ലര്‍ സൂചനയാണ് നല്‍കുന്നതെങ്കിലും കാറ്റഗറിയില്‍ കോമഡി എന്നാണ് ചേര്‍ത്തിരിക്കുന്നത്.
മോഷന്‍ പോസ്റ്റര്‍ ഇതിനോടകം തന്നെ കരിക്ക് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. മുഖം മറച്ച് ഇരുട്ടത്ത് നിക്കുന്നത് ലോലനാണ് എന്നാണ് പ്രേക്ഷകരില്‍ പലരുടേയും അനുമാനം. കരിക്ക് നമ്മള്‍ ഉദ്ദേശിച്ച സിനിമയല്ല സാറേ, കരിക്ക് ടീമില്‍ നിന്ന് സൈക്കോ ത്രില്ലര്‍ പ്രതീക്ഷിക്കുന്നവര്‍ ലൈക്ക് അടിക്കൂ, സിനിമ ആയാലും സീരിയല്‍ ആയാലും നമ്മുടെ ജോര്‍ജും ലോലനും വേണം, ലോലനെ സീരിയസ് ആക്കരുത്, സിനിമ ആയാല്‍ പെട്ടെന്ന് തീര്‍ന്നുപോകും വെബ്‌സീരീസ് ആക്കണം എന്നിങ്ങനെ പോകുന്നു കമന്റുകള്‍. രണ്ട് ദിവസമായി എപ്പിസോഡിന് വെയ്റ്റ് ചെയ്യുന്നതിന്റെ പിണക്കവും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്.


കരിക്ക് ഷോ റണ്ണര്‍ നിഖില്‍ പ്രസാദാണ് തേരാ പാരാ മൂവി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സുനില്‍ കാര്‍ത്തികേയന്റേതാണ് ഛായാഗ്രഹണം. സംഗീതം പിഎസ് ജയഹരി. എല്‍വിന്‍ ചാര്‍ളി ഡിസൈന്‍ ചെയ്ത പോസ്റ്ററില്‍ മോഷന്‍ ഗ്രാഫിക്‌സ് ചെയ്തിരിക്കുന്നത് ബിനോയ് ജോണ്‍ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here