അങ്കമാലി ഡയറീസിനുശേഷം ഗ്യാംഗ്സ് ഓഫ് ബന്തടുക്കയുമായി വിജയ് ബാബു

0
282

അങ്കമാലി ഡയറീസിനുശേഷം വിജയ് ബാബുവിന്റെ നിര്‍മാണത്തില്‍ ഗ്യാംഗ്‌സ് ഓഫ്‌ ബന്തടുക്കയെത്തുന്നു. ബന്തടുക്ക ഉള്‍ഗ്രാമത്തിലെ ഗ്യാങ്ങിന്റെ കഥയാണ് ഗ്യാംഗ്‌സ് ഓഫ്‌ ബന്തടുക്ക പറയുന്നത്. കാസറകോട് ജില്ലയിലെ വടക്കുകിഴക്കന്‍ അതിര്‍ത്തി ഗ്രാമമാണ് ബന്തടുക്ക. അത് കഴിഞ്ഞാല്‍ കര്‍ണാടക വനമേഖലയാണ്.

ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും 40 വര്‍ഷം നീണ്ടുനിന്ന കുടിപ്പകയുടെ ചരിത്രമാണ് ബന്ധടുക്ക എന്നാണ് സൂചന. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറയുന്നു.

നിസാം റാവുത്തരാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സംവിധായകന്‍ അനീഷ് അന്‍വര്‍. നിസാമിന്റെയും അനീഷിന്റെയും വര്‍ഷങ്ങളുടെ സ്വപ്നവും പ്രയത്‌നവുമാണ് ചിത്രമെന്നും വലിയ ക്യാന്‍വാസിലാണ് ചിത്രം ഒരുക്കുന്നതെന്നും സോഷ്യല്‍ മീഡിയയിലുടെ ഇരുവരുടെയും ചിത്രം പങ്കുവച്ച് സംവിധായകന്‍ അനിഷ് അന്‍വര്‍ പറയുന്നു.

കുടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി മലബാര്‍ മേഖലയിലെ ഓഡിഷന്‍ കണ്ണൂരില്‍ വച്ച് ജൂണ്‍ 9 ന് നടത്താനുള്ള പരസ്യവും ഫ്രൈഡേ മൂവി ഹൗസ് പുറത്തുവിട്ടിട്ടുണ്ട്. 25 നും 55 നും ഇടയില്‍ പ്രായമുള്ള 15 ഓളം പുതുമുഖങ്ങള്‍ക്കാണ് അവസരം നല്‍കുക.

കൂടുതല്‍ പേരും നായക-നായിക കഥാപാത്രങ്ങളായിരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ബിഗ് ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ഓഡിഷനലുകള്‍ക്ക് ശേഷമായിരിക്കും താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുകയെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here