തൊട്ടപ്പനായി ആരാധക മനം കവരാനെത്തുകയാണ് വിനായകൻ. ഫ്രാൻസിസ് നൊറോണയുടെ തൊട്ടപ്പൻ എന്ന കഥയെ ആസ്പദമാക്കി ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ ക്യാരക്ടറായാണ് വിനായകനെത്തുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസറെത്തി. വിനായകൻ തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടീസർ പങ്കുവെച്ചത്. തിയറ്ററിൽ നടക്കുന്ന ഫൈറ്റാണ് ടീസറിൽ കാണാനാവുക.
നേരത്തെ ചിത്രത്തിന്റെ ലിറിക്കൽ സോങ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. സോങിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
കഥാകൃത്ത് കൂടിയായ പി.എസ് റഫീഖിന്റെയാണ് തിരക്കഥ. കിസ്മത്ത് എന്ന ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതനായ ഷാനവാസ് കെ ബാവക്കുട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് തൊട്ടപ്പൻ. പുതുമുഖം പ്രിയംവദയാണ് നായിക. ചിത്രം ചെറിയ പെരുന്നാളിന് തീയറ്ററിലെത്തും.
https://www.facebook.com/109993749031235/posts/2570029186361000/