മലയാളത്തിലെ സ്വതന്ത്ര പരീക്ഷണാത്മക സിനിമകൾക്കായി മിനിമൽസിനിമ സംഘടിപ്പിക്കുന്ന IEFFK ചലച്ചിത്രമേളയുടെ രണ്ടാം എഡിഷൻ മെയ് 11 12 കോഴിക്കോട് വെച്ച് നടക്കും. കോഴിക്കോട് ഓപ്പൺ സ്‌ക്രീൻ തിയേറ്ററിലും ന്യൂവേവ് ഫിലിം സ്‌കൂളിലും വെച്ചായിരിക്കും പ്രദർശനം.മലയാളത്തിലെ ഏറ്റവും പുതിയതും പരീക്ഷണാത്മകവുമായ 11 സിനിമകളാണ് മേളയിൽ പ്രദർശനത്തിനെത്തുക. ഡയറക്ടർ ഫോക്കസ് വിഭാഗത്തിൽ സതീഷ്-സന്തോഷ് ബാബുസേനന്മാരുടെ നാല് സിനിമകൾ പ്രദർശിപ്പിക്കും.നടി അർച്ചന പദ്മിനിയാണ് ഫെസ്റ്റിവൽ കുറേറ്റർ. ശുഐബ് ചാലിയം ആണ് മേളയുടെ ഡയറക്ടർ. ഡെലിഗേറ്റ് രജിസ്ട്രേഷന് കോഴിക്കോട് ഓപ്പൻ സ്‌ക്രീൻ തിയേറ്ററിലോ ന്യൂവേവ് ഫിലിം സ്കൂളിലോ നേരിട്ടെത്തി പണം അടയ്ക്കുകയോ മിനിമൽ സിനിമയുടെ അക്കൗണ്ട് വഴിയോ(Account no. 2772201000485 , Ifsc CNRB0002772,MINIMAL CINEMA Canara bank, Calicut Mavoor Road)
അല്ലെങ്കിൽ ‘minimalcinema@upi വഴിയോ പണം അടച്ച് വിവരങ്ങൾ 9995329021 എന്ന ഫോൺ നമ്പറിൽ വാട്ട്‌സ് ആപ്പ് ചെയ്യുക. ഡെലിഗേറ്റ് ഫീ 300 രൂപയും വിദ്യാർത്ഥികൾക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്