ഒന്നര വര്‍ഷത്തിനുശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക്‌: ‘ഒരു യമണ്ടന്‍ പ്രേമകഥ’ ടീസര്‍

0
233

ഒന്നര വര്‍ഷത്തിനുശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക്‌ തിരിച്ചുവരുന്ന ചിത്രം  ‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ ടീസര്‍ എത്തി.  ചിരിനിറച്ച അത്യുഗ്രന്‍ ടീസര്‍ തന്നെയാണ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

നവാഗതനായ ബി.സി നൗഫലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘അമര്‍ അക്ബര്‍ അന്തോണി’, ‘കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത് . സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. സസൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, വിജി രതീഷ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം സുകുമാറും, എഡിറ്റിംഗ് ജോണ്‍കുട്ടിയും നിര്‍വഹിക്കുന്നു. ചിത്രം ഏപ്രില്‍ 25-ന് തിയറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here