സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ജോണ്‍ വിക്ക് 3-യുടെ ട്രെയിലര്‍ എത്തി. ലോകം മുഴുവന്‍ നിരവധി ആരാധകരാണ് ജോണ്‍ വിക്ക് സിരീസിനുള്ളത്. ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ 40 ലക്ഷത്തിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.
കിയാനു റീവ്‌സ് ടൈറ്റില്‍ വേഷത്തിലെത്തുന്ന ചിത്രം ചാഡ് സ്റ്റഹേല്‍സ്‌കിയാണ് സംവിധാനം ചെയ്യുന്നത്. റൂബി റോസ്, മാര്‍ക് ഡകാസ്‌കോസ്, ഇയാന്‍ മക്ഷേന്‍, ലാന്‍സ് റെഡ്ഡിക്ക്, ലോറന്‍സ് ഫിഷ്‌ബേണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. മെയ് 17-നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.