സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

0
145

ചെന്നൈ: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ കെ.വി. രാജശേഖരന്‍ (72) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഗായിക അമ്പിളിയാണ് രാജശേഖരന്റെ ഭാര്യ.

1968-ല്‍ ‘മിടുമിടുക്കി’ എന്ന ചിത്രത്തിലൂടെ സഹസംവിധായകനായാണ് സിനിമാരംഗത്തെത്തുന്നത്. ‘മാറ്റുവിന്‍ ചട്ടങ്ങളെ’, ‘തിരയും തീരവും’, ‘പാഞ്ചജന്യം’, ‘പത്മതീര്‍ഥം’, ‘വെല്ലുവിളി’, ‘ഇന്ദ്രധനുസ്സ്’, ‘യക്ഷിപ്പാറു’, ‘വാളെടുത്തവന്‍ വാളാല്‍’, ‘ചമ്പല്‍കാട്’, ‘വിജയം നമ്മുടെ സേനാനി’, ‘ചില്ലുകൊട്ടാരം’, ‘ശാരി അല്ല ശാരദ’, ‘അവന്‍ ഒരു അഹങ്കാരി’ തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

മക്കള്‍: രാഘവേന്ദ്രന്‍, രഞ്ജനി

LEAVE A REPLY

Please enter your comment!
Please enter your name here